‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബലിപെരുന്നാൾ-വേനലവധി കണക്കാക്കി യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യയുള്ളതിനാൽ ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. തിരക്ക് വർധിക്കുന്നതിനാൽ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ...
എമിറേറ്റ്സ് എയർലൈൻസ് കമ്പനി ഉയർന്ന വാർഷിക ലാഭം നേടിയതിന് പിന്നാലെ ജൂലൈ മുതൽ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കും. എമിറേറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ അഞ്ച് ശതമാനം വർദ്ധനവും താമസ...
രാമായണത്തെ ആസ്പദമാക്കി ചിത്രീകരിച്ച ആദിപുരുഷ് സിനിമക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് നടൻ മുകേഷ് ഖന്ന. ചിത്രത്തിലൂടെ രാമായണത്തെ പരിഹസിക്കുകയാണെന്നും അതിനാൽ ആദിപുരുഷ് ടീമിനെ അമ്പത് ഡിഗ്രി സെൽഷ്യസിൽ നിർത്തി കത്തിക്കണമെന്നും മുകേഷ് ഖന്ന പറഞ്ഞു....
വ്യാജ സമ്മാന അറിയിപ്പ് നൽകി വരുന്ന ഫോൺ വിളികളോട് പ്രതികരിക്കരുതെന്ന് റാസൽഖൈമ പോലീസ്. സമ്മാനം ലഭിച്ചെന്ന രീതിയിൽ ഫോൺ ചെയ്തും മെസേജ് അയച്ചും പണം തട്ടിയെടുക്കുന്ന സംഘം നിരവധിയുണ്ടെന്നും അതിനാൽ ജനങ്ങൾ ജാഗ്രത...
ബലിപെരുന്നാളിന് നാടും നഗരവും ഒരുങ്ങിയിരിക്കെ ആഘോഷങ്ങൾ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ഒമാൻ. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജൂൺ 25ന് മുമ്പായി ശമ്പളം വിതരണം ചെയ്യണമെന്നാണ് നിർദേശം. തൊഴിൽ...
പുരസ്കാരനേട്ടവുമായി ഖത്തർ എയർവേസ്. മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ ഉൾപ്പെടെ നാല് പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേസ്. മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ, മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്,...