‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐസിസി ടെസ്റ്റ് മെൻസ് ബോളർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. 860 പോയിന്റോടെയാണ് അശ്വിൻ റാങ്കിങ്ങിന്റെ തലപ്പത്ത് തുടരുന്നത്. ബാറ്റർ റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയെ മറികടന്ന്...
കാഴ്ചയില്ലാത്തവർക്ക് ഇനി മെട്രോയിൽ മറ്റാരുടെയും സഹായമില്ലാതെ സുഗമവും സുരക്ഷിതവുമായി യാത്രചെയ്യുന്നതിനായി പുതിയ ഗൈഡ് പ്രകാശനം ചെയ്തു. ദോഹ രാജ്യാന്തര പുസ്തക മേളയിൽ ഖത്തർ റെയിലാണ് 'അൽ നൂർ സെന്റർ ഫോർ ദോഹ മെട്രോ'...
സൈനികരുടെ ഉന്നമനം ലക്ഷ്യംവെച്ച് പുതിയ നിയമത്തിന് അംഗീകാരം നൽകി യുഎഇ. സൈനികരുടെ വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ പുതിയ നിയമത്തിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ്...
മിനിസ്റ്റർ ഓഫ് ഇന്റീരിയർ അവാർഡുകളിൽ മികച്ച നേട്ടവുമായി ദുബായ് പോലീസ്. വിവിധ വിഭാഗങ്ങളിലായി 34 പുരസ്കാരങ്ങളാണ് ദുബൈ പൊലീസ് നേടിയത്. ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) അൽ ബഷറിൽ പ്രവർത്തിക്കുന്ന...
മലയാളികളുടെ എക്കാലത്തെയും പ്രീയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജുവിനെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. തിരിച്ചുവരവിന് ശേഷം മലയാളത്തിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച മഞ്ജു തമിഴിലും...
സർക്കാർ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിക്കുന്നതിന്റെ ഭാഗമായി 30 സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേക സമിതി രൂപീകരിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ...