‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ഡിജി ലോക്കറിൽ സർട്ടിഫിക്കറ്റുകൾ ചേർത്താൽ സർവകലാശാലക്ക് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാൻ...
ദുബായ് രാജ്യാന്തര വിമാനത്താവളം വഴി ബെൽറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ലാറ്റിൻ അമേരിക്കൻ പൗരനായ യുവാവിൽ നിന്ന് 3.2 കിലോഗ്രാം കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്.
എയർപോർട്ട് സ്കാനിങ് ഉപകരണങ്ങളിൽ നിന്ന്...
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ ജൂലൈ ആറ് വരെ കോടതി റിമാന്റ് ചെയ്തു. അന്വേഷണ വിധേയമായി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടാനും മണ്ണാർക്കാട് മുൻസിഫ്...
യുഎഇയിൽ വില്ലയിലെ കറണ്ട്ബിൽ വർധിച്ചതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലും ഇലക്ട്രോണിക്സ് തട്ടിപ്പും. ഫുജൈറയിലെ രണ്ട് റെസിഡൻഷ്യൽ വില്ലകളിലാണ് 23,000 ദിർഹം വൈദ്യുതി ബില്ല് വന്നത്. സാധാരണയേക്കാൾ ഉയർന്ന തുക വാടക...
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ എസ്എഫ്ഐ മുൻനേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ആമസോൺ കാടുകളേക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്നും...
കുവൈത്തിൽ താമസിക്കുന്ന വിദേശികൾ നിലവിലുള്ള ഡ്രൈവിങ് ലൈസൻസിന്റെ അംഗീകാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമാനുസൃതമല്ലാത്ത ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് ലൈസൻസിന്റെ അംഗീകാരം പരിശോധിക്കേണ്ടത്.
നിശ്ചിത മാനദണ്ഡം...