‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു. കൂടാതെ അമ്മയിൽ
അംഗത്വം നേടാൻ അപേക്ഷ നൽകിയ നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.
അച്ചടക്കമില്ലാത്തതിന്റെ പേരിലാണ്...
വിദേശ സർവകലാശാലാ സർട്ടിഫിക്കറ്റുകൾ അംഗീകാരിക്കാനൊരുങ്ങി യുഎഇ. അതിന് മുന്നോടിയായി വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ലഘൂകരിച്ചു. നിലവിലെ തുല്യതാ സർട്ടിഫിക്കറ്റിന് പകരം യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് റെക്കഗ്നിഷൻ സംവിധാനമാണ്...
ബലിപെരുന്നാൾ - വേനലവധി കണക്കാക്കി നിരവധി പേരാണ് ദിവസേന ഗൾഫ് മേഖലയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. സീസണിന്റെ ഭാഗമായി വളരെയധികം തിരക്കാണ് വിമാനത്താവളങ്ങളിൽ ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ വിമാനയാത്രയിൽ...
റിയാദ് എക്സ്പോ 2030ന്റെ മാസ്റ്റർ പ്ലാൻ സൗദി അറേബ്യ അവതരിപ്പിച്ചു. ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് അംഗരാജ്യങ്ങളുടെ സഹകരണത്തോടെ പാരിസിൽ നടക്കുന്ന റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അധികൃതർക്ക് നൽകിയ സ്വീകരണ...
മഞ്ഞപ്പടക്ക് ഇത് അഭിമാന മുഹൂർത്തം. ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായി മാറി കേരള ബ്ലാസ്റ്റേഴ്സ്. ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള 100 ഫുട്ബോൾ ക്ലബുകളിലൊന്ന് എന്ന സ്ഥാനവും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ...
ഈ വർഷം മുതൽ വിംബിള്‍ഡൺ ടൂർണമെന്റിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കും. അടുത്ത മാസം ആരംഭിക്കുന്ന ടൂർണമെന്റിൽ എഐ സേവനം ഉപയോഗിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഐബിഎമ്മുമായി സഹകരിച്ചാണ് വിംബിൾഡണിൽ എഐ ഉൾപ്പെടുത്തുന്നത്.
വിംബിള്‍ഡൺ ടൂർണമെന്റിൽ എഐ...