‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Web Desk

Exclusive Content

spot_img

ഇന്ത്യ – കുവൈത്ത് ബന്ധം വളരുന്നു; പ്രതിരോധം ഉൾപ്പെടെ നാല് മേഖലകളിൽ ധാരണാപത്രം ഒപ്പിട്ടു

ഇന്ത്യ - കുവൈത്ത് ബന്ധം കൂടുതൽ ശക്തിപ്രാപിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്ര പങ്കാളിത്തം ഉയർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹും...

ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 1ന് പുതുവത്സര പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും പുതുവർഷത്തിൽ മാനവ വിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി...

ബോക്സോഫീസിൽ കുതിച്ചുയർന്ന് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ‘; ആദ്യ ദിനം നേടിയത് 10 കോടി

ബോക്സോഫീസിൽ മുന്നേറ്റം സൃഷ്ടിച്ച് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ. ആഗോളതലത്തിൽ ആദ്യദിനം ചിത്രം നേടിയത് 10 കോടി രൂപയാണ്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായാണ് ചിത്രം ജനമനസുകളെ ഇളക്കിമറിക്കാൻ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ...

വിശ്വാസികളുടെ കുത്തൊഴുക്ക്; ഒരാഴ്ചക്കിടെ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചത് 67 ലക്ഷം പേർ

മദീനയിലെ പ്രവാചക പള്ളിയിലേയ്ക്ക് വിശ്വാസികളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനെത്തിയത് 67,71,193 വിശ്വാസികളാണെന്നാണ് റിപ്പോർട്ട്. 7,76,805 സന്ദർശകർ പ്രവാചകനെയും അദ്ദേഹത്തിന്റെ രണ്ട് അനുചരന്മാരെയും അഭിവന്ദനം ചെയ്തു. 4,68,963 പേർ...

അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇന്ന് കുവൈത്തിൽ തുടക്കം; മുഖ്യാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി

അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് കുവൈത്തിൽ തുടക്കമാകുന്നു. ഇന്ന് കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയാണ് ഗൾഫ് കപ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കുക. വൈകുനേരം അർദിയ ഷെയ്ഖ് ജാബിർ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം...

സൗദിയിൽ പ്രാദേശിക വിറകുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; നിയമം ലംഘിച്ചാൽ കടുത്ത പിഴ

സൗദി അറേബ്യയിൽ പ്രാദേശിക വിറകുകളും ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെൻ്റാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യം കടുത്ത ശൈത്യത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ്...