‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മോഹൻലാൽ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മോഹൻ ലാലിന്റെ പിറന്നാൾ ദിനത്തിലാണ് പിറന്നാൾ സമ്മാനം എന്ന തലക്കെട്ടോടെ...
പൂർണ്ണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലയായ UAEV, ഏഴ് എമിറേറ്റുകളെയും ഉൾക്കൊള്ളുന്ന നെറ്റ്‌വർക്കിന് തുടക്കം കുറിച്ചു. ഈ സംരംഭം അബുദാബിയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്.
യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും...
ബിഗ് ബോസ് സീസൺ അഞ്ചിലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. സമീപകാലത്ത് ബിഗ് ബോസുമായി ബന്ധപ്പെട്ട് അഖിൽ മാരാർ ചില പരാമർശങ്ങൾ നടത്തിയിരുന്നു. വളരെ ഗുരുതരമായ പ്രസ്താവനയാണ് അഖിൽ നടത്തിയത്. ഇപ്പോഴിതാ തനിക്കെതിരെ...
യുഎഇയിൽ അടുത്ത വർഷം മുതൽ എയർ ടാക്‌സികൾ പറത്താനുള്ള ഒരുക്കത്തിലാണ് ആർച്ചർ ഏവിയേഷൻ. എയർ ടാക്സികൾ പറത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പൈലറ്റുമാരുടെ റിക്രൂട്ട്‌മെൻ്റും...
ഇന്ത്യക്കാരനായ ഗോപീചന്ദ് തൊടുകുറ ഉൾപ്പെടെ ആറ് വിനോദസഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ‘എൻ.എസ്-25’ ദൗത്യം ഞായറാഴ്ച ബഹിരാകാശത്തു പോയിവന്നു. ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാം ദൗത്യത്തിൽ ഭാഗമാകാനുള്ള ഭാഗ്യമാണ് ഗോപിചന്ദിന്...
പശു പുല്ല് തിന്നും, പാല് തരും എന്നൊക്കെയാണല്ലോ ഇതുവരെ പറഞ്ഞു ശീലിച്ചത്. എന്നാൽ ഇത്തരം വാക്കുകളൊക്കെ മാറ്റിപിടിക്കേണ്ട കാലമെത്തി. ഈ പശു പുല്ലു തിന്നില്ല, ഇഷ്ടം പഴങ്ങളും പച്ചക്കറിയും ബേക്കറി സാധനങ്ങളും മാത്രം.
പഴങ്ങളെക്കാളും...