‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2023ൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) നൽകിയ ഗോൾഡൻ വിസകളുടെ എണ്ണം 158,000 ആയി. 10 വർഷം വരെ നീണ്ടുനിൽക്കുന്ന വിസകളാണ് ഗോൾഡൻ വിസകൾ.
2022ൽ...
ദുബായ് മെട്രോ റെഡ് ലൈൻ സർവീസുകൾക്ക് ബുധനാഴ്ച രാവിലെ തടസ്സം നേരിട്ടു. അൽ ഖൈൽ സ്റ്റേഷനും യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാരെയാണ് യാത്രാ തടസ്സം ബാധിച്ചത്.
രാവിലെ 6:19 നാണ്...
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് വൈഫ്, എൻ.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷൻ...
സൗദി എയർലൈൻസ് 105 പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഇതിനായി സൗദിയ എയർബസുമായി 12 ബില്യൺ ഡോളറിന്റെ കരാറിലെത്തി. 2030-ഓടെ 150 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നുണ്ട്. അതിനാൽ, 12...
നെടുമ്പാശേരി വിമാനത്താവള യാത്രക്കാർക്ക് അധികൃതർ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. ആലുവ മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ ആദ്യ ആഴ്ച വരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്നാണ് വിമാനത്താവള...
വാഹനാപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഓഫ് ഡ്യൂട്ടി ഡോക്ടറെ ആദരിച്ച് അജ്മാൻ പോലീസ്. അജ്മാൻ എമിറേറ്റിലെ മസ്ഫൂട്ട് ഏരിയയിൽ വച്ച് ഡോക്ടർ നൂർ സബാഹ് നസീർ വാഹനം ഓടിക്കുമ്പോൾ മുന്നിൽ ഒരു അപകടം...