‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുപ്പത് വർഷങ്ങൾക്കു ശേഷം കാന്‍ ചലച്ചിത്ര മേളയില്‍ കേരളത്തിന്റെ സാന്നിധ്യം. പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശത്തോട് അനുബന്ധിച്ച് കാനിലെത്തിയ കനി കുസൃതിയും...
അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടൻ ഇടവേള ബാബു. കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക്...
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശ്രദ്ധേയായ മത്സാർത്ഥിയാണ് ജാസ്മിൻ ജാഫർ. വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് ജാസ്മിനെതിരെ നടക്കുന്നത്. ജാസ്മിൻ ജാഫറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പിതാവ് ജാഫർ പൊലീസിൽ...
ഷാർജയിൽ നിന്ന് ദുബായിലേക്ക് പോകുന്ന ഡ്രൈവറുടെ ശ്രദ്ധയ്ക്ക്. ഷാർജയിലെ അൽ ബാദി ഇൻ്റർചേഞ്ചിന് സമീപം എമിറേറ്റ്‌സ് റോഡ് E611-ൽ വ്യാഴാഴ്ച മുതൽ താത്കാലികമായി ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച്...
ഉത്പന്നങ്ങളിൽ അതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് പാക്കിങ് ലേബൽ വെയ്ക്കാറുണ്ട്. എന്നാൽ അത് വായിക്കാൻ കഴിഞ്ഞെല്ലെങ്കിലോ? ഉത്പന്നങ്ങളിൽ വായിക്കാൻ കഴിയാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നത് വിലക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര...
യുഎഇയിൽ ഇനി എമിറേറ്ററുകൾ തമ്മിലുള്ള ദൂരം കുറയും! യുഎഇ ആസ്ഥാനമായുള്ള എയർ ചാറ്റോ ഇൻ്റർനാഷണൽ ഉടൻ തന്നെ അന്തർ-എമിറേറ്റ് സ്വകാര്യ ഹെലികോപ്റ്റർ സേവനം രാജ്യത്ത് ലഭ്യമാക്കും. ദുബായിൽ നിന്ന് റാസൽഖൈമയിലേക്ക് 30 മിനിറ്റിനുള്ളിൽ...