‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യ രംഗത്ത് ജെൻ റോബോട്ടിക്സ് പുതുതായി വികസിപ്പിച്ചെടുത്ത ജി ഗെയ്റ്റർ റോബോട്ടുകൾ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. സ്ട്രോക്ക്, അപകടങ്ങൾ, നട്ടെല്ലിന് ക്ഷതം, പാർക്കിൻസൺസ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി...
ഷാർജ അൽ ഹംരിയ മുനിസിപ്പാലിറ്റി അൽ ഹംരിയ ബീച്ചിൽ പോകുന്നവർക്ക് ഇനി സൗജന്യ "ഫ്ളോട്ടിംഗ് ചെയർ" സേവനവും. പ്രായമായവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും സൗജന്യ "ഫ്ളോട്ടിംഗ് ചെയർ" സേവനം ലഭിക്കും.
മുതിർന്ന പൗരന്മാർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും കടൽത്തീരത്ത്...
ഈ ഡോക്ടർ കുപ്പായം ഒരു അമ്മയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും വിലയാണ്. കൊല്ലം സ്വദേശിയായ അർജ്ജുനാണ് അമ്മയുടെ കഷ്ടപ്പാടിന് ഇടയിലൂടെ എംബിബിഎസ് കരസ്ഥമാക്കിയത്. സെയിൽസ് ജോലി ചെയ്യുന്ന അമ്മയുടെ മകൻ ഡോക്ടറായതിന്റെ സന്തോഷം വിദ്യാഭ്യാസ...
സ്കൂൾ ബസുകളിൽ പരസ്യങ്ങളും പ്രമോഷണൽ കാമ്പെയ്നുകളും പ്രദർശിപ്പിക്കാൻ അനുമതി നൽകി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). സ്കൂൾ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് അധികവരുമാനം നൽകാനാണ് സംരംഭം ലക്ഷ്യമിടുന്നത്. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന...
നഴ്സിംഗ് പഠനം പൂർത്തിയാക്കി വിദേശ ജോലി സ്വപ്നം കണ്ട് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ സ്വദേശിനിയായ സൂര്യ സുരേന്ദ്രനെ (24) ഓർമ്മയില്ലേ. സൂര്യയുടെ മരണ കാരണം കാത്തിരിക്കുകയാണ് കുടുംബം....
എക്സ്പോ 2020 ദുബായ് മ്യൂസിയം ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്സണും ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം...