‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News Desk

Exclusive Content

spot_img

യുഎഇയിൽ ഡിജിറ്റൽ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി നിക്ഷേപകർക്ക് ഗോൾഡൻ വിസ

ഓൺലൈൻ പ്രോപ്പർട്ടി ടെക്‌നോളജി പ്ലാറ്റ്‌ഫോമായ സ്റ്റേക്ക് വഴി നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കും. ദുബായിലെ അതിവേഗം വളരുന്ന പ്രോപ്പർട്ടി മാർക്കറ്റ് ആണ് സ്റ്റേക്ക്‌. രണ്ട് മില്യൺ ദിർഹമോ അതിൽ കൂടുതലോ നിക്ഷേപിച്ച് ഗോൾഡൻ...

‘പോലീസ് റോബോട്ട്’, കെപി- ബോട്ടിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചു

പൊലീസ് ആസ്ഥാനത്തെ 'റോബോട്ട് പൊലീസിനെ' ഒഴിവാക്കി. കെപി- ബോട്ട് എന്ന പേരിലുള്ള റോബോട്ടിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചുവെന്ന് സർക്കാർ രേഖാമൂലം അറിയിച്ചു. തിരുവനന്തപുരം സൈബർ ഡോമിലാണ് റോബോട്ടിപ്പോൾ. പൊലീസ് ആസ്ഥാനത്ത് പരാതിയുമായി...

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിളിന്റെ പോളിസികൾക്ക്‌ അനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് ഇവ. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...

സംഭാവനകൾ സ്വീകരിക്കാൻ ലൈസെൻസ് വേണം, പുതിയ വ്യവസ്ഥയുമായി സൗദി

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധന സമാഹരണം നടത്തുന്നതിന് സൗദി അറേബ്യയിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സൗദി പൗരന്മാർക്കും ലൈസൻസുള്ള സ്ഥാപനങ്ങൾക്കും മാത്രമേ ധന സമാഹരണത്തിന് അനുമതി ലഭിക്കുകയുള്ളു. കൂടാതെ വിദേശത്ത്...

‘സമയം കഴിഞ്ഞു’, എ ആർ റഹ്മാന്റെ സംഗീത നിശ നിർത്തി വച്ച് പൂനെ പോലീസ്

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എആർ റഹ്മാന്റെ സംഗീത നിശ പൊലീസ് നിർത്തി വയ്പ്പിച്ചു. പൂനെ സംഗവാടിയിലെ രാജ ബഹദൂർ മില്ലന് സമീപത്ത് പരിപാടി അവതരിപ്പിക്കുനതിനിടെയാണ് പൊലീസ് വേദിയിലേക്ക് കയറി ചെന്നത്. രാത്രി...

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരുവർഷമായി ചുരുക്കി

കുവൈറ്റിൽ ല്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷം മാത്രമായി ചുരുക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റാണ് ഇക്കാര്യം അറിയിച്ചത്. ചിലർ മൂന്ന് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കുകയും പിന്നീട് തൊഴിൽ മാറ്റുകയും...