‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News Desk

Exclusive Content

spot_img

സിഐസി സമിതികളിൽനിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു

കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസിന്റെ (സിഐസി) സമിതികളിൽനിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവച്ചു. സമസ്തയു​ടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. മുത്തുക്കോയ തങ്ങളെ കൂടാതെ സമസ്ത...

സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ജൂ​ൺ ഒ​ന്നു​മു​ത​ൽ വി​സ​യി​ല്ലാ​തെ സിം​ഗ​പ്പൂ​രി​ലെ​ത്താം

സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ജൂ​ൺ ഒ​ന്നു​മു​ത​ൽ വീസ​ഇല്ലാ​തെ സിം​ഗ​പ്പൂ​രി​ലേക്ക് യാത്ര ചെയ്യാം. സൗ​ദി പാ​സ്പോ​ർ​ട്ടു​ള്ള​വ​രെ വീസ നടപടികളിൽ നിന്ന് ഒ​ഴി​വാ​ക്കി​യ​താ​യി റിയാദിലെ സിം​ഗ​പ്പൂ​ർ എം​ബ​സി​ അറിയിച്ചു. ഈ വർഷം ജൂ​ൺ ഒ​ന്നു​മു​ത​ൽ സിംഗപ്പൂരിലെത്താൻ സൗ​ദി...

ദുബായിൽ സൈക്കിളുകൾക്ക് മാത്രമായുള്ള ഭൂഗർഭപാത തുറന്നു, മണിക്കൂറിൽ 800 സൈക്കിളുകൾക്ക് കടന്നുപോകാം 

ദുബായിൽ സൈക്കിളുകൾക്ക് മാത്രമായുള്ള ഭൂഗർഭപാതദബായ് നഗരത്തിൽ സൈക്കിളുകൾക്ക് മാത്രമായുള്ള ഭൂഗർഭപാത തുറന്നു. മണിക്കൂറിൽ 800 സൈക്കിളുകൾക്ക് വരെ ഈ പാതയിലൂടെ കടന്നുപോകാം. ദുബായ് നഗരത്തിലെ മൈതാനിലാണ് ഭൂഗർഭ സൈക്കിൾ പാതയുടെ നിർമാണം പൂർത്തിയാക്കിയത്....

സാമ്പത്തിക പ്രതിസന്ധി: ഗോ ഫസ്റ്റ് എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് തിരിച്ചടി 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി. മെയ് മൂന്ന് , നാല് , അഞ്ച് ദിവസങ്ങളിലെ സർവീസുകളാണ് കമ്പനി റദ്ദാക്കിയത്. ഇന്ധന കമ്പനികൾക്കു നൽകേണ്ട കുടിശ്ശിക ദിനം...

മെസ്സി സൗദിയിൽ, അമ്പരന്ന് പിഎസ്ജി 

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ സൗദി സന്ദർശനത്തിൽ അമ്പരന്ന് പിഎസ്ജി ക്ലബ് അധികൃതരും ആരാധകരും. ക്ലബിന്റെ അനുമതിയില്ലാതെയാണ് താരം സൗദി സന്ദർശിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പിഎസ്ജിയുടെ മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്​പോർട്ടിങ്...

ജൂഡ് ആന്റണി ജോസഫിന്റെ ‘2018′ മെയ് അഞ്ചിന്

2018 ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം മെയ് അഞ്ചിന് തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത്...