‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News Desk

Exclusive Content

spot_img

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്നു, ‘സൂക്ഷ്മദർശിനി’യുടെ പോസ്റ്റർ പുറത്ത് വിട്ടു

നാല് വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നു. എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ നായകൻ. സിദ്ധാർഥ് ഭരതനും ഒരു...

കുവൈറ്റിൽ പാ​രാ​ഗ്ലൈ​ഡി​ങ്ങിന് വിലക്ക് 

അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ ചെയ്യാറുള്ള കാര്യമാണ് പാ​രാ​ഗ്ലൈ​ഡിങ്ങ്. കൃത്യമായ സുരക്ഷ ഇല്ലാതെ ഈ വിനോദത്തിൽ ഏർപ്പെട്ടാൽ ജീവൻ വരെ അപകടത്തിലാവുകയും ചെയ്യും. ഇപ്പോഴിതാ കുവൈറ്റ്‌ പാ​രാ​ഗ്ലൈ​ഡി​ങ്ങും ലൈ​റ്റ് സ്‌​പോ​ർ​ട്‌​സ് എ​യ​ർ​ക്രാ​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും...

ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ നിരോധിത മരുന്നുകൾ കൈവശം വയ്ക്കരുത്, മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി 

ഖത്തറിലേക്ക് പോവുന്ന ഇന്ത്യക്കാർക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ജയിൽവാസം അനുഭവിക്കേണ്ടി വരും, സൂക്ഷിക്കുക! ല​ഹ​രി വ​സ്തു​ക്ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും കൈ​വ​ശം വെ​ച്ച് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി...

ഒമാനിൽ ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​നം ഉടൻ 

ഒമാനിലെ ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഒമാനികൾ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌മെ​ന്‍റ് സേ​വ​നം അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വേ​ന​ൽ​ക്കാ​ല​ത്തു​ത​​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം...

യുഎഇ രാഷ്ട്രപിതാവിനൊപ്പം പ്രവർത്തിച്ച സ​ഈ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഉ​തൈ​ബ അ​ന്ത​രി​ച്ചു

യുഎഇ രാ​ഷ്ട്ര​പി​താ​വ് ഷെയ്ഖ് സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ആ​ദ്യ​കാ​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ അന്തരിച്ചു.സ​ഈ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഉ​തൈ​ബയാണ് അ​ന്ത​രി​ച്ചത്. 108 വ​യ​സ്സാ​യി​രു​ന്നു. അ​ബൂ​ദ​ബി വാ​ണി​ജ്യ വ്യ​വ​സാ​യ ചെ​യ​ർ​മാ​ൻ,...

ജോജുവിന്റെ ‘പണി’ വരുന്നുണ്ട്, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് 

ജൂനിയർ ആർട്ടിസ്റ്റായെത്തി കഠിനാധ്വാനം കൊണ്ട് അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും അസാമാന്യ പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ജോജു ജോർജ്‌. ജോജു ഒരു സംവിധായകനാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്...