‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കെത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് വരൻ. വിവാഹച്ചടങ്ങിലെ പ്രധാന നിമിഷങ്ങൾ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടു. നിരവധി പേരാണ്...
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടംനേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണ്ണാടകയിലുമായി ചിത്രം റെക്കോർഡുകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്ന ചിത്രം...
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടിയും സംവിധായികയുമായ കങ്കണ റണൗട്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് താരം ജനവിധി തേടുന്നത്. ഔദ്യോഗികമായി ബി.ജെ.പിയിൽ അംഗത്വം നേടിയതുവഴി താൻ ആദരിക്കപ്പെട്ടുവെന്നും അഭിമാനിക്കുന്നുവെന്നും...
സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി ക്ഷണിച്ച പരിപാടിക്ക് പോകാൻ സാധിക്കില്ലെന്ന് പറഞ്ഞത് അന്ന് മറ്റൊരു പരിപാടി ഏറ്റുപോയതിനാലാണെന്നും നിറത്തിൻ്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും...
മരുഭൂമിയിൽ വർഷങ്ങളോളം യാതനയനുഭവിച്ച നജീബ് എന്ന പ്രവാസിയുടെ ജീവിതം സിനിമയാകുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയിലാണ്. ഒടുവിൽ ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സിനിമ കണ്ടതിന്റെ സന്തോഷം പങ്കിടുകയാണ് നോവലിസ്റ്റായ ബെന്യാമിൻ. സിനിമ...
മലയാളി ക്രിക്കറ്റ് ആരാധകർക്ക് ആവേശമുയർത്തുന്ന മത്സരമാണ് ഇന്ന് ഐപിഎല്ലിൽ നടക്കുക. മലയാളിയായ സഞ്ജു സാംസന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. ലക്‌നൗ സൂപ്പർ ജയന്റ്സിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുക.
വൈകിട്ട് 3.30ന്...