‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
'മനുഷ്യന്റെ ഉള്ളിലെ ആവേശത്തെ രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ തളച്ചിടാൻ സാധിക്കില്ല. വിജയിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിലും അവൻ തഴച്ചുവളരാൻ ശ്രമിക്കും. കഴിവിന്റെ പിൻബലത്തിൽ, ആരാലും തടുക്കാൻ കഴിയാതെ'. ഇതൊരു വാസ്തവമാണ്. മറ്റൊരു നാട്ടിൽ...
ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്. എത്രയൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പറഞ്ഞാലും ഒരുപക്ഷേ ഭാഗ്യനിർഭാഗ്യങ്ങളാണ് കരിയർ തീരുമാനിക്കുന്നത്. കഴിവുണ്ടായിട്ടും എങ്ങുമെത്താതെ, കളിക്കളത്തിന് മുമ്പിൽ നിരാശരായി നിന്ന എത്രയോ താരങ്ങളുടെ കണ്ണീരിന് സാക്ഷ്യം വഹിച്ചതാണ് ക്രിക്കറ്റ്...
ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടം തന്റെ പേരിൽ എഴുതിച്ചേർത്തയാൾ, നിർണായകമായ പല മുഹൂർത്തങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി വിജയത്തിന് ചുക്കാൻ പിടിച്ചയാൾ, കളത്തിലെ പ്രകടനങ്ങൾകൊണ്ട് കയ്യടികളും അതേസമയം പഴികളും ഏറ്റുവാങ്ങിയയാൾ......
പൊന്നാങ്കണ്ണി ചീര വിറ്റ് പണം സമ്പാദിക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എങ്കിൽ അത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഫുഡ് വ്ലോഗറായ ഫിറോസ് ചുട്ടിപ്പാറ. പാലക്കാട് ജില്ലയിലെ ചുട്ടിപ്പാറയിലാണ് ഏക്കറ് കണക്കിന് പരന്നുകിടക്കുന്ന ഫിറോസിന്റെ...
ഇന്ത്യൻ കായികരംഗത്തെ നാഴികക്കല്ലായ ഒരു വർഷം കൂടി വിടവാങ്ങാനൊരുങ്ങുന്നു. അതെ, 2023. മികച്ച പോരാട്ടങ്ങൾക്കും വലിയ നേട്ടങ്ങൾക്കും അപ്രതീക്ഷിത നിരാശകൾക്കും വഴിവെച്ച ഒരു വർഷം. ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയപ്പോൾ...
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വർഷമാണ് 2023. വിരാട് കോലിയും രോഹിത് ശർമയും മുഹമ്മദ് ഷമിയുമുൾപ്പെടെയുള്ളവർ തകർത്ത് കളിച്ച വർഷം. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ ലോകകപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യ ഒരു...