‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രവാസ ജീവിതത്തിന് തണലേകാൻ മൂന്ന് ദിവസം മുമ്പ് കുടുംബം ഷാർജയിലെത്തി. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി പ്രവാസി വിടവാങ്ങി. കണ്ണൂർ കൂത്തുപറമ്പ് മുത്തിങ്ങ സ്വദേശി ഞാലിക്കൽ ഷുക്കൂർ (46) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
മൂന്ന് ദിവസം...
യുഎഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി. 2023-ൽ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ റിക്രൂട്ട്മെന്റുകളും മറ്റ് പ്രവർത്തനങ്ങളും നടത്തിയതിനാണ് 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ അധികൃതർ...
കാർ ഓടിച്ചപ്പോൾ ചെവിയിൽ ഒന്ന് തൊട്ടത് മാത്രമേ ഓർമ്മയുള്ളു. കുറച്ച് ദിവസം കഴിഞ്ഞ് ഒരു പേപ്പർ വീട്ടിലെത്തിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. സ്വന്തം ചെവിയിൽ തൊട്ടതിന് എം.വി.ഡി ചുമത്തിയത് 2,000 രൂപയുടെ ഫൈൻ.
പാലക്കാടായിരുന്നു സംഭവം....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ബാലയും എലിസബത്തും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതലുള്ള എല്ലാ വാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുമായി പങ്കിടാറുമുണ്ട്. ഇതിനിടെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ എലിസബത്ത്...
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ദുബായിൽ വെച്ച് കാണാതായ തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഉടമ. നായയെ സുരക്ഷിതമായി...
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഫാസിലിന് ഇന്ന് 75-ാം പിറന്നാൾ. തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരുമായി പുതിയ വിശേഷം പങ്കിട്ടിരിക്കുകയാണ് താരം. മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിനൊപ്പമുള്ള പുതിയ ചിത്രമാണ് ഫാസിൽ...