‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കണ്ണിൽ അഗ്നിയും മുഖത്ത് രൗദ്രവും നിറച്ച് മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഭ്രമയുഗം. പ്രേക്ഷകരെ ഭയത്തിന്റെ വലയത്തിൽ അകപ്പെടുത്തുന്ന മാന്ത്രിക നോട്ടത്തിലൂടെ റിലീസിന് മുമ്പ് തന്നെ ചിത്രം ശ്രദ്ധേയമായി. കുഞ്ചമൻ പോറ്റി എന്ന...
കേരളക്കരയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗം. മരണ ശേഷവും ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ സുധി മായാതെ നിൽക്കുകയാണ്. സുധിയുടെ മരണത്തേത്തുടർന്ന് ഭാര്യ രേണു വീണ്ടും വിവാഹിതയാകുന്നു...
വെറുതേ പണം കിട്ടിയാൽ ആരാണ് വേണ്ടെന്ന് പറയുക. അതെ, ഇപ്പോൾ കേരളക്കര മുഴുവൻ വെറുതേ കിട്ടുന്ന പണത്തിന് പിന്നാലെയാണ്. ഫ്രീ ആയി പണം കിട്ടുമെന്ന് കരുതി കയ്യുംകെട്ടി ഇരുന്നിട്ട് കാര്യമില്ല കേട്ടോ. അതിനായി...
പരിശ്രമങ്ങളും പ്രാർത്ഥനകളും വിഫലമാക്കി ദുബായിൽ കാണാതായ നായക്കുട്ടി മരണപ്പെട്ടതായി നിഗമനം. ദുബായിലെ അൽ ഗർഹൂദിൽ നിന്ന് കാണാതായ മൂന്ന് വയസുള്ള നായക്കുട്ടി കാർതട്ടി മരണപ്പെട്ടതായാണ് കരുതപ്പെടുന്നത്. കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന തന്റെ പ്രിയപ്പെട്ട നായയുടെ...
ലോകാത്ഭുതമായ താജ് മഹൽ എല്ലാവർക്കും ഒരു കൗതുകമാണ്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ നിർമ്മിതിയായ താജ് മഹൽ ഇന്ത്യൻ-പേർഷ്യൻ-ഇസ്ലാമിക ശൈലികൾ സമുന്വയിപ്പിച്ച മുഗൾ വാസ്തുവിദ്യയുടെ കരവിരുതാണ്. ഇതിനോട് കിടപിടിക്കാൻ ഇനിയൊരു കെട്ടിടത്തിനും...
വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് മഞ്ജു വാര്യർ. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന താരം ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നീട് മലയാള സിനിമയിൽ സജീവമായ താരം...