‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മല്ലന്മാരുടെ പോരാട്ടം സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ളവരാണോ നിങ്ങൾ. എങ്കിൽ എതിരാളിയെ ഒരേ നിലയിൽ നിശ്ചിത സമയം പൂട്ടിയിടുന്ന മാന്ത്രികജാലം നേരിട്ടുകാണാൻ അവസരമൊരുക്കുകയാണ് ദുബായ്. ഫെബ്രുവരി 24നാണ് അന്താരാഷ്ട്ര ഗുസ്തി മത്സരത്തിന് ദുബായ് വേദിയാകുന്നത്.
രണ്ട്...
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമാക്കി 34-ാം വയസിൽ ബോഡിബിൽഡർ വിടവാങ്ങി. പ്രശസ്‌ത ബ്രസീലിയൻ ബോഡിബിൽഡറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ക്രിസ്ത്യൻ ആൻസ് ആണ് ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മരണത്തിന് മുന്നിൽ കീഴടങ്ങിയത്.
വൃക്ക...
വടക്കൻ കേരളത്തിൽ നിലനിന്നുവരുന്ന അനുഷ്ഠാന കലയാണ് തെയ്യം. ഭക്തിയുടെ ഭാവമായി വിവിധ തെയ്യക്കോലങ്ങളാണ് കെട്ടിയാടാറുള്ളത്. എന്നാൽ തെയ്യവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. തെയ്യം കെട്ടിയ...
തമിഴകത്തെയും വിജയ് ആരാധകരുടെയും ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ്. കേരളത്തിൽ സിനിമാ മേഖലയിലുള്ളവർ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത് ചുരുക്കമാണെങ്കിലും തമിഴകത്ത് ഇതൊരു പുതുമയല്ല. കരണാനിധി, എം.ജി.ആർ, ജയലളിത അങ്ങനെ...
സ്വർണ്ണത്തോടുള്ള സ്ത്രീകളുടെ ഭ്രമം പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ല. എന്നാൽ പുരുഷന്മാർക്ക് സ്വർണ്ണം ഒരു നിക്ഷേപ മാർഗം കൂടിയാണ്. വിലയെത്ര വർധിച്ചാലും നാളേയ്ക്കുള്ള സമ്പാദ്യം എന്ന നിലയിലാണ് പലരും ഇന്ന് സ്വർണം വാങ്ങുന്നത്. അത്തരക്കാരുടെ...
അപകടം നടന്നാൽ എയർബാഗ് ഉള്ളതിനാൽ രക്ഷപ്പെടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്താൽ വാഹനമോടിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ അപകട സമയത്ത് എയർബാഗ് പ്രവർത്തിക്കാതിരുന്നാൽ എന്താകും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ.. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഭവം നടക്കുന്നത്...