‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐപിഎല്ലിലെ 17-ാം സീസണിൽ ശക്തമായ തിരിച്ചടി നേരിട്ട് മുംബൈ ഇന്ത്യൻസ്. പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മുംബൈ. അവസാന പ്രതീക്ഷ അർപ്പിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിൽ 24...
മലയാള സിനിമയ്ക്ക് ഇപ്പോൾ നല്ല കാലമാണെന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റുമില്ല. കാരണം കുറച്ച് കാലമായി റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തിയേറ്ററിൽ കോടികളാണ് വാരുന്നത്. തുടർച്ചയായി വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കുന്ന മലയാളം സിനിമകൾ...
പുരാവസ്തുക്കൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ കടൽ വ്യാളിയുടെ തലയോട്ടി സ്വന്തമാക്കാൻ നിങ്ങൾക്കും അവസരമുണ്ട്. ദുബായിലെ ആർട്ട് ഗാലറിയിലാണ് പുരാതന കടൽ വ്യാളിയുടെ തലയോട്ടി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
നാസിമ ടവറിൽ സ്ഥിതി ചെയ്യുന്ന ആർട്ടിഫാക്റ്റം ഗാലറിയിലാണ്...
ഗായിക റിമി ടോമിയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഗായിക, അവതാരിക, അഭിനേത്രി തുടങ്ങി തനിക്ക് യാതൊരു മേഖലയും അപരിചിതമല്ലെന്ന് തെളിയിച്ച താരമാണ് റിമി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകം ചുറ്റിക്കാണലാണ് റിമിയുടെ പ്രധാന ഹോബി....
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. സ്വാഭാവിക അഭിനയംകൊണ്ട് മലയാളം സിനിമാ ഇന്റസ്ട്രിയെ തന്റെ കൈപ്പിടിയിലൊതുക്കിയ ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് 'നടികർ'. നടികർ സിനിമയുമായി...
സാധാരണക്കാരനായി ജീവിതം തുടങ്ങി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. ഒരു നടനാകുക എന്നതിലുപരി ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഓട്ടത്തിനിടയിൽ അഭിനയ രംഗത്തേയ്ക്കെത്തിയ രജനികാന്ത് തമിഴ് സിനിമാ പ്രക്ഷകരുടെ മനസിൽ ചിരകാല...