‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാള സിനിമാ ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്‌താ വർമയും. ഒരു കാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ മുഖമായി മാറിയ സംയുക്തയും ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്ന ബിജു...
പ്രിയപ്പെട്ടവരുടെ മരണത്തിന് ശേഷം സംസ്കരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് യുഎഇയിൽ നിലവിലുള്ളത്. രാജ്യത്ത് വിവിധ മത പശ്ചാത്തലത്തിലുള്ളവർ താമസിക്കുന്നതിനാൽ നിവാസികൾക്കിടയിലെ സംസ്കാര ചടങ്ങുകൾ വ്യത്യസ്തമായിരിക്കാം. എന്നാൽ ശ്മശാന, ശവസംസ്കാര നടപടിക്രമങ്ങൾക്കായി രാജ്യം...
നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. നിറത്തിന്റെ പേരിൽ രാമകൃഷ്ണനെ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവർത്തിയാണെന്നാണ് വിനയൻ തന്റെ...
നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ദുബായിൽ ഒരു യുവാവ്. ശക്തമായ കാറ്റിനേത്തുടർന്ന് തൂങ്ങിയാടിയ ട്രാഫിക് ലൈറ്റ് ശരിയാക്കി വലിയ അപകടങ്ങൾ ഒഴിവാക്കി ഹീറോ ആയിരിക്കുകയാണ് ഡെലിവറി ജീവനക്കാരനായ സീഷൻ അഹമ്മദ്. സമൂഹത്തിനായി താൻ ചെയ്ത...
ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് കൊമ്പുകോർക്കുക. ചെന്നൈ ടീമിൻ്റെ ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച്...
റമദാൻ മാസം പിറന്നതോടെ ഇഫ്താർ സംഗമങ്ങൾ സജീവമാകുകയാണ്. യുഎഇയിലെ 71 സ്ഥലങ്ങളിൽ ഇഫ്താർ ഒരുക്കി ശ്രദ്ധേയമാകുകയാണ് ബൈത്ത് അൽ ഖീർ സൊസൈറ്റി. റമദാനിൽ പ്രതിദിനം 35,300 പേർക്കാണ് സൊസൈറ്റി ഭക്ഷണം വിതരണം ചെയ്യുന്നത്.
94...