‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. നോമ്പ് കാലം കൂടിയായതോടെ തണ്ണിമത്തൻ പ്രധാനപ്പെട്ട ഒരു വിഭവവുമായി...
നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിലല്ല കലാകാരനെ വിലയിരുത്തേണ്ടതെന്നും ഇത്തരം അധ്യാപകർ കലാമണ്ഡലത്തിന് നാണക്കേടാണെന്നുമാണ് താരം...
മരുഭൂമിയിൽ വർഷങ്ങളോളം യാതനയനുഭവിച്ച നജീബ് എന്ന പ്രവാസിയുടെ ജീവിതം സിനിമയാകുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയിലാണ്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ ആടുജീവിതം 28ന് തിയേറ്ററിലെത്തുമ്പോൾ പൃഥ്വിരാജിന്റെ മേക്കോവർ കാണാൻ കാത്തിരിക്കുകയാണ്...
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള തെന്നിന്ത്യൻ നടനാണ് അല്ലു അർജുൻ. ഇപ്പോൾ 25 മില്യൺ ഫോളേവേഴ്സ് എന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടത്.
സുകുമാർ...
നർത്തകനും നടനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണനെതിരെ നർത്തകി സത്യഭാമ നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യെ വിമർശിച്ച് ഹരീഷ് പേരടി. രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം...
യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മഴയെത്തി. ദുബായിലെ വിവിധ ഭാഗങ്ങളിൽ രാവിലെ ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. മേഘാവൃതമായ ആകാശമായതിനാൽ എപ്പോൾ വേണമെങ്കിലും മഴയെത്തുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ് നിവാസികൾ.
ദുബായിലെ...