‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വയനാട്ടിൽ നിന്നുള്ള വനിത ക്രിക്കറ്റർമാരായ മിന്നു മണിക്കും സജനയ്ക്കും ശേഷം ലോകശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് മൂന്ന് സഹോദരിമാർ. ഇവർ എത്തുന്നത് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനല്ല, നേരെ മറിച്ച് യുഎഇയുടെ കരുത്ത് ലോകത്തെ അറിയിക്കാനാണ്...
നല്ലൊരു ജോലി സ്വപ്നം കണ്ടാണ് തായ്ലൻഡിലേയ്ക്ക് വിമാനം കയറിയത്. എന്നാൽ അനുഭവിക്കേണ്ടി വന്നത് കൊടിയ പീഢനങ്ങളായിരുന്നു. ഒടുവിൽ ജീവിതം അവസാനിച്ചു എന്ന് തോന്നിയ അവസ്ഥയിൽ നിന്നും മടങ്ങിയെത്തി. മഞ്ചേരി വട്ടപ്പാറ കുന്നത്തുവീട്ടിൽ സഹീർ...
പച്ചപ്പണിഞ്ഞ് പ്രകൃതി അതിമനോഹരിയായി നിൽക്കുന്ന കാഴ്ച കൺകുളിർക്കെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഹരിതാഭയുടെയും പച്ചപ്പിന്റെയും കാര്യത്തിൽ സമ്പുഷ്ടമാണ്. അന്യനാട്ടിൽ ജീവിക്കുന്നവരെയും കേരളത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഇതുതന്നെയാണ്....
പരീക്ഷ നന്നായി എഴുതിയെങ്കിലും മാർക്ക് കുറഞ്ഞുപോയതിന്റെ കാരണമോർത്ത് ആശങ്കപ്പെടുന്നവരാണ് ഇന്ന് മിക്ക വിദ്യാർത്ഥികളും. അക്കാരണത്താൽ പലരും പുനർ മൂല്യനിർണയത്തിനായി അപേക്ഷകൾ സമർപ്പിക്കാറുമുണ്ട്. ഇനി ലഭിച്ച മാർക്കിനേക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട. യുഎഇയിൽ ഓൺലൈനായി ഉത്തരക്കടലാസുകൾ പരിശോധിക്കാൻ...
കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ആശാൻ പടിയിറങ്ങിയെങ്കിലും അദ്ദേഹത്തെ മറക്കാൻ ആരാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു കോച്ചിനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് കായിക ലോകത്തുനിന്നും ഉയരുന്നത്. തന്റെ പ്രിയപ്പെട്ടവരോട് മൗനത്തിന്റെ...
ഒരുപാട് സ്വപ്നങ്ങളുമായി ദുബായിലെത്തിയതാണ്. അപ്രതീക്ഷിതമായി രോഗബാധിതനായതിനേത്തുടർന്ന് മരണത്തിന് കീഴടങ്ങി. എന്നാൽ ഇപ്പോൾ ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകാൻ തയ്യാറാകുന്നില്ല. എന്തുചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം കണ്ണീരോടെ നാട്ടിൽ കാത്തിരിക്കുകയാണ്.
ഗുരുവായൂർ സ്വദേശിയായ...