‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

ദുബായ് റണ്ണിനൊരുങ്ങി നഗരം; രജിസ്ട്രേഷൻ തുടരുന്നു

ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ് ദുബായ്റൺ സംഘടിപ്പിക്കുക. കഴിഞ്ഞ വർഷം രണ്ടുലക്ഷം പേരാണ്...

‘കരൺ അർജുൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; യുഎഇയിലും റീറിലീസ്

ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ‘കരൺ അർജുൻ’വീണ്ടും തിയേറ്ററുകളിലേക്ക്. 1995-ൽ റിലീസ് ചെയ്‌ത ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 30 വർഷത്തിന് ശേഷം വീണ്ടും റിലീസാകുന്നത്. രാകേഷ് റോഷൻ സംവിധാനം...

പാതിവഴിയിൽ പൈലറ്റിൻ്റെ ഡ്യൂട്ടി കഴിഞ്ഞു; പെരുവഴിയിലായത് യാത്രക്കാർ

ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പാതിവഴിയിൽ പൈലറ്റുമാർ ഇറങ്ങിപ്പോയതോടെ എയർ ഇന്ത്യ യാത്രക്കാർ വലഞ്ഞു. പാരിസിൽ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ജയ്പുരില്‍ യാത്ര അവസാനിപ്പിച്ചതാണ് യാത്രക്കാരെ വലച്ചത്....

മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. സ്റ്റാര്‍ ഓപണര്‍ ഷഫാലി വര്‍മ,സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍...

മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം

കേരളത്തിലും തമിഴ്നാട്ടിലും തലവേദന സൃഷ്ടിക്കുന്ന മോഷ്ടാക്കൾ. മോഷണം കുലത്തൊഴിലാക്കിയ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവർ. പരാതികളും കേസും കൂടിയപ്പോൾ തമിഴ്നാട് ഇന്റലിജൻസാണ് ഇവർക്ക് കുറുവ സംഘമെന്ന് പേര് നൽകിയത്. മോഷണമെന്നാൽ ഈ സംഘത്തിന് ഒരു...

പ്രതിദിനം ശരാശരി നാല് ലക്ഷം യാത്രക്കാർ; വ്യോമഗതാഗതത്തിൽ യുഎഇയ്ക്ക് മുന്നേറ്റം

യുഎഇയുടെ സിവിൽ ഏവിയേഷൻ നെറ്റ്‌വർക്ക് പ്രതിദിനം ശരാശരി 400,000 യാത്രക്കാർക്കും പ്രതിമാസം 12 ദശലക്ഷത്തിലധികം യാത്രക്കാർക്കും സേവനം നൽകുന്നതായി കണക്കുകൾ. പ്രതിദിനം 10,000 ടണ്ണിലധികം ചരക്കുകളാണ് കൈകാര്യം ചെയ്യുന്നതെന്നും യുഎഇ സാമ്പത്തിക മന്ത്രി...