‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോവിഡ് ആഘോഷം മുടക്കിയ രണ്ട് വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി ഇക്കുറി ഈദ് അവധി ദിനങ്ങൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ദുബായ് ഉൾപ്പെടെയുളള നഗരങ്ങൾ. യുഎഇയുടെ വിവിധ ഇടങ്ങളങ്ങളില്‍ ആഘോഷപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസി മലയാളികൾക്കും ആഘോഷങ്ങളുടെ ദിവസങ്ങളാണ്....
സൗദിയിൽ ആഭ്യന്തര വിമാന യാത്രാടിക്കറ്റുകളുടെ വില വർധനവിൽ ഇടപെടുമെന്ന്
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. പരാതികൾ പരിഹരിക്കാന്‍ നേരിട്ടുളള നടപടികൾ...
ഗതാഗത നിമയലംഘനങ്ങളുടെ പിഴ 7000 ദിർഹത്തിൽ കൂടുതൽ ആയാല്‍ വാഹനം പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന മുന്നറിയിപ്പുമായി അബുദാബി ട്രാഫിക് പൊലീസ്. ഇത്തരം വാഹനങ്ങൾ മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കും. പിഴ ഒടുക്കിയില്ലെങ്കില്‍ വാഹനം...
ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു. നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാഴ്ച മുതലാണ് സ്വകാര്യ സ്കൂളുകൾക്ക് പെരുന്നാൾ അവധി ആരംഭിക്കുക....
തിരണ്ടി മത്സ്യ വിഭാഗത്തില്‍പ്പെട്ട പുതിയ ഇനത്തെ കണ്ടെത്തിയതായി
അബുദാബി പരിസ്ഥിതി ഏജന്‍സി. 2016-ൽ നടത്തിയ ഫിഷറീസ് റിസോഴ്‌സ് അസസ്‌മെന്റിൽ അറേബ്യൻ ഗൾഫിൽ നിന്ന് ശേഖരിച്ച മാതൃകകളിൽ നിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയതെന്നും പരിസ്ഥിതി...
പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുളള ഭവന പാക്കേജിന് അംഗീകാരം. യുഎഇ വൈസ് പ്രസിഡന്‍റും പ്രാധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയ്ക്ക് അംഗീകാരം നല്‍കി....