‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് ഖിസൈസ് അൽ തവാർ സെന്ററിൽ പ്രവർത്തിക്കുന്ന ഇസിഎച്ച് സേവനങ്ങൾ കൂടുതൽ രാജ്യങ്ങലേക്ക് വിപുലീകരിക്കുന്നു. ദുബായിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് ഇസിഎച്ച് ഇക്കാര്യം അറിയിച്ചത്. യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉടൻ...
ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ചവര്‍ക്ക് തിയറി പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ അവസരം. ഷാര്‍ജ പോലീസിന്റെ സ്മാര്‍ട്ട് തിയറി പദ്ധതി പ്രകാരമാണ് പുതിയ സൗകര്യം ഒരുങ്ങിയത്.
ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കസ്റ്റമര്‍...
റമാദാന് അവസാന പത്തിനോട് അനുബന്ധിച്ച് ഗതാഗതതിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ആര്‍ടിഎ രംഗത്ത്. രാത്രി വൈകുന്നേരത്തെ പ്രാര്‍ത്ഥനകൾ നടത്തുമ്പോൾ പളളികൾക്ക് ചുറ്റുമുളള റോഡുകളില്‍ തിരക്ക് ഉണ്ടാകാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം ഇടങ്ങളില്‍ വാഹനങ്ങൾ പാര്‍ക്ക്...
പതിനെട്ട് മീറ്റര്‍ ഉയരമുളള കുഴലിനുളളില്‍ ഒമ്പതിനായിരത്തിലധികം ചെടികളും ഔഷധ സസ്യങ്ങളും മുത്തുച്ചിപ്പി കൂണും. വേൾഡ് എക്സ്പോ 2020ന്റെ ഭാഗമായുളള നെതര്‍ലന്റ് പവലിയന്റെ പ്രധാന ആകര്‍ഷണമായിരുന്നു കുഴല്‍ ഫാം കൃഷി. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച...
2022 മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് ദുബായ് ഇന്റർനാഷണലിന്റെ (DXB) നോർത്തേൺ റൺവേ താത്കാലികമായി അടച്ചുപൂട്ടുന്നു. റൺവേയുടെ വിപുലമായ നവീകരണങ്ങൾക്ക് വേണ്ടിയാണ് അടച്ചിടല്‍ എന്ന് ദുബായ് എയര്‍പോര്‍ട്ട്...