‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയുടെ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കാഴ്ചപ്പാടുകൾ രാഷ്ട്ര പിതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും നേതാവെന്ന നിലയിലും എപ്പോഴും പ്രചോദനം നല്‍കുന്നതാണ്. ഇക്കാലത്തിനിടയ്ക്ക് അദ്ദേഹം പങ്കുവെച്ച വാക്കുകളിലൂടെ...
കേരളവുമായി ഏറെക്കാലം നീണ്ടുനിന്ന ആത്മബന്ധമാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉണ്ടായിരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ മലയാളികളുമായും കേരളവുമായും ഉണ്ടായിരുന്ന ആത്മബന്ധം കൂടിയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
അറബ് മേഖലയിലേക്ക് ആളുകൾ...
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ...
അല്‍- റഖു അതില്ത്തിമേഖലിയില് സംഘര്‍ഷത്തിനും കുടിയേറ്റ വിഭാഗങ്ങളുടെ മരണത്തിനും പിന്നില്‍ ഹൂതി ആക്രമമെന്ന് യെമനിലെ നിയമസാധുത പുനസ്ഥാപിക്കുന്നതിനുളള അറബ് സംഖ്യം. അക്രമങ്ങൾക്കും ആളുകളുടെ മരണത്തിനും പിന്നില്‍ സൗദി സേനയുടെ ഇടപെടല്‍ അല്ലെന്നും സഖ്യം...
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള യാത്രക്കാരുടെ എണ്ണത്തില്‍ 162 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകൾ. കഴിഞ്ഞ വര്‍ഷം ആദ്യ പാതത്തിലെ കണക്കുകളെ അപേക്ഷിച്ചാണ് വിലയിരുത്തല്‍. 2022ന്റെ ആദ്യപാദത്തില്‍ വിമാനത്താവളത്തിലെത്തിയത് 71.4 ലക്ഷം യാത്രക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു....