‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ടര്‍

Exclusive Content

spot_img

3,300 കിലോമീറ്റർ നീളമുള്ള സംയോജിത നടപ്പാത പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

'ദുബായ് വാക്ക്' എന്ന പേരിൽ 3,300 കിലോമീറ്റർ നീളമുള്ള സംയോജിത നടപ്പാത നിർമ്മിക്കാനുളള വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

മഴയ്ക്കായി പ്രാർത്ഥിച്ച് യുഎഇ; പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടന്നു

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച രാജ്യത്ത് ഉടനീളമുളള പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടന്നു. രാജ്യത്തെ മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കുന്നതിന് സർവശക്തനായ അല്ലാഹുവിനോട്...

ആര്‍ടണ്‍ ക്യാപിറ്റൽ സൂചികയിൽ യുഎഇ പാസ്പോർട്ട് ഒന്നാമത്

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേതെന്ന് റിപ്പോർട്ടുകൾ. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചികയാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. വീസ ഇല്ലാതെ 180 വിദേശനഗരങ്ങളിലേക്ക് പറക്കാന്‍ യുഎഇ...

ഗുരുവായൂരിൽ കാളിദാസിന് പ്രണയ സാഫല്യം; താലിചാർത്ത് ഞായറാഴ്ച രാവിലെ

ജയറാം-പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസിൻ്റെ വിവാഹം ഞായറാഴ്ച്ച ഗുരുവായൂരിൽ നടക്കും. ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലാണ് താലിക്കെട്ട്. ചെന്നൈ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിൻ്റെ വധു. ഇരുവരുടേയും ദീർഘനാളത്തെ...

കൊള വിപണി കീഴടക്കാൻ പുതിയ പാനീയം; ഈന്തപ്പഴത്തിൽനിന്ന് കോള

ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയവുമായി സൗദി കമ്പനി. മിലാഫ് കോള എന്ന് പേരിട്ടിരിക്കുന്ന പാനീയം സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീനയാണ് പുറത്തിറിക്കിയത്....

കുട്ടികളുട സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കർശന നിർദേശവുമായി ദുബായ് ആർടിഎ

ചെറിയ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താതെയും നിർദ്ദേശങ്ങൾ അവഗണിച്ചും വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കടുത്ത പിഴ മുന്നറിയിപ്പുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)രംഗത്ത്. യുഎഇ ദേശീയ ദിനമായ ഈദ് അല്‍...