‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News Room

Exclusive Content

spot_img

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിൽ വൻ അഗ്നിബാധ: മണിക്കൂറുകൾക്കൊടുവിൽ നിയന്ത്രണവിധേയം

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിൽ ഉണ്ടായ വൻ തീപിടിത്തം നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി. 7 യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയാണ് തീ അണച്ചത്. തീയണച്ചിട്ടും കടയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് യൂണിറ്റ് വെള്ളം...

കൊച്ചിയിൽ അദാനി ഗ്യാസ് പൈപ്പ്ലൈനിൽ ചോർച്ച, രൂക്ഷഗന്ധം

ബ്രഹ്മപുരം തീയണഞ്ഞതിന് പിന്നാലെ കൊച്ചിയില്‍ അദാനി പൈപ്പ്‌ലെനില്‍ നിന്ന് വാതകച്ചോര്‍ച്ച. കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നതെങ്കിലും ചോര്‍ച്ച അപകടകരമല്ലെന്നാണ്...

തൈര് പാക്കറ്റിലെ ഹിന്ദി വേണ്ട: നിർദേശം പിൻവലിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

തൈര് പാക്കറ്റുകളില്‍ ഹിന്ദിയിൽ പേര് ചേര്‍ക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചു. ‘ദഹി’ എന്ന് നിര്‍ബന്ധമായി എഴുതേണ്ടെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി അറിയിച്ചു. ‘CURD' എന്നെഴുതി ഒപ്പം പ്രാദേശിക വാക്കും ചേര്‍ത്താൽ മതി. കര്‍ണാടകയിലും...

സൗദി ഫുട്‌ബോള്‍ ടീം പരിശീലകസ്ഥാനത്ത് നിന്നൊഴിഞ്ഞ് ഹെർവെ റെനാർഡ്

സൗദി ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകസ്ഥാനമൊഴിഞ്ഞ് ഹെര്‍വെ റെനാര്‍ഡ്. പരിശീലന കരാര്‍ കാലാവധി അവസാനിക്കും മുമ്പാണ് സ്ഥാനമൊഴിയൽ. റെനാർഡിൻ്റെ അഭ്യര്‍ഥന അംഗീകരിച്ച് സ്ഥാനമൊഴിയാൻ അനുമതി നല്‍കിയതായി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷൻ അറിയിച്ചു. ...

ടിക്കറ്റ് നിരക്ക് വര്‍ധന: ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി തേടി കേരളം

വിമാന ടിക്കറ്റിന് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഏപ്രിൽ രണ്ടാം...

മോദി പേര് പരാമർശം: രാഹുലിനെ യുകെയിൽ കോടതി കയറ്റുമെന്ന് ലളിത് മോദി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മോദി പരാമര്‍ശത്തിനെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് കുമാർ മോദി. യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞ ലളിത് മോദി അന്താരാഷ്ട്ര കോടതിയും...