‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News Room

Exclusive Content

spot_img

എലത്തൂർ ട്രെയിൻ തീവയ്‍പ്: പ്രതിയുടേതെന്ന് സംശയിക്കുന്ന കുറിപ്പുകളിൽ അന്വേഷണം തുടങ്ങി

എലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവത്തിൽ പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗിൽ നിന്ന് കണ്ടെത്തിയ കുറിപ്പുകളിൽ അന്വേഷണം തുടങ്ങി. ഒരു പേജിൽ പലയിടത്ത് ‘ഷാറുഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് എഴുതിയിട്ടുണ്ട്. ഷാറുഖ് സെയ്ഫി...

യുഎഇ റെസിഡൻസ് വീസക്കാർക്ക് ഓൺലൈനായി ഷെൻഗൻ വീസ

യുഎഇയിലെ താമസ വീസക്കാർക്ക് ഷെൻഗെൻ വീസ ഓൺലൈനായി അപേക്ഷിക്കാമെന്ന് അധികൃതർ. പാസ്പോർട്ട് നൽകി നീണ്ട ക്യൂവിൽ കാത്തു നിൽക്കാതെ വീസ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു. വീസ സ്റ്റിക്കർ മോഷണം അടക്കമുള്ള തെറ്റായ പ്രവണതകൾ...

അബുദാബിയിൽ വാഹനങ്ങളുടെ വേഗം 120 കി.മീറ്ററിൽ കുറഞ്ഞാൽ പിഴ

അബുദാബിയിൽ വാഹനങ്ങളുടെ സ്പീഡ് 120 കിലോമീറ്ററിൽ കുറഞ്ഞാൽ പിഴ ചുമത്തും. മെയ് മുതൽ അബുദാബി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് വേഗത നിയമം കർശനമായി നടപ്പാക്കുന്നത്. ഏപ്രിൽ 1 മുതൽ...

ഷാർജയിൽ ഡ്രൈവർ വാഹനത്തിൽ ഇരുന്നാലും പാർക്കിങ് ഫീസ് അടയ്ക്കണം

പാർക്ക് ചെയ്ത വാഹനത്തിൽ ഡ്രൈവർ ഇരുന്നാൽ പാർക്കിങ് ഫീസ് അടയ്ക്കേണ്ടെന്ന ധാരണ തെറ്റാണെന്ന് ഷാർജ മുനിസിപ്പാലിറ്റി. പാർക്കിങ് ഫീസ് നൽകാതിരിക്കാൻ വാഹനത്തിൽ ഡ്രൈവർമാർ ഇരിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം. ഷാർജയിൽ പേ...

യുഎഇ വിപണിയിൽ സൂപ്പർ സ്റ്റാർ ഇന്ത്യൻ ബീഫ്

റമദാനിൽ ഇഫ്താർ വിരുന്നുകൾ സജീവമായതോടെ ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ വൻ കുതിപ്പ്. വിൽപനയിൽ ആറര ശതമാനം വളർച്ചയുണ്ടായതായാണ് പ്രാഥമിക കണക്ക്. 15 രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ ബീഫ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ...

റമദാനിൽ ബാഗേജ് പരിധി ഉയർത്തി എയർ ഇന്ത്യ

റമദാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവുകൾ. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ബാഗേജ് പരിധി വർധിപ്പിച്ചത്. ഇന്നലെ മുതൽ ഏപ്രിൽ 16...