‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫ്ളാറ്റുകളിലും വില്ലകളിലും ജനാല, ബാൽക്കണി എന്നിവിടങ്ങളിൽ അലക്കിയ വസ്ത്രങ്ങൾ വിരിച്ചിടുന്നത് നഗരസൗന്ദര്യത്തിന് മങ്ങൽ ഏല്പിക്കുന്നതായി അബുദാബി മുനിസിപ്പാലിറ്റി. ആളുകൾ അത് മനസിലാക്കി പ്രവർത്തിക്കണമെന്നും അധികൃതർ. അബുദാബി മുനിസിപ്പാലിറ്റിയിലെ നിവാസികൾക്കായി വെർച്വൽ ബോധവത്കരണവും അധികൃതർ...
യമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് വഴിതെളിയുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യെമന്‍ അധികൃതല്‍ വ്യക്തമാക്കി.
50 ദശലക്ഷം യെമന്‍ റിയാല്‍ എങ്കിലും ദയാദാനമായി നല്‍കേണ്ടി വരുമെന്നാണ്...
യു എ ഇ ഉപഭോക്താൾക്കളുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇടം നേടിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് ദുബായ് ഇന്റർനാഷണൽ സിറ്റിയിലുള്ള ഡ്രാഗൺ മാർട്ട് - 2ൽ പ്രവർത്തനമാരംഭിച്ചു. ലോകത്തിൽ തന്നെ ഏറ്റവും...
യുഎഇ സാമ്പത്തികരംഗം അതിവേഗ വളര്‍ച്ചയിലെന്ന് ഇന്‍റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ നിഗമനം. ഇക്കൊല്ലം 4.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും. യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ടുമായി ഒത്തുപോകുന്നതാണ് െഎഎം എഫ് പുറത്തുവിട്ട കണക്കുകൾ.
അതേസമയം 2023...