‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News Room

Exclusive Content

spot_img

ഒടുവിൽ ‘കൈ’ വിട്ട് താമരയേന്തി അനിൽ ആൻ്റണി: കോൺഗ്രസിന് നേരെ വിമർശനം

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ...

ട്രെയിനിൽ തീവച്ചത് ഒറ്റയ്ക്കെന്ന് ഷാറൂഖിൻ്റെ മൊഴി: ആക്രമണ കാരണം വെളിപ്പെടുത്താതെ പ്രതി

ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പുമെല്ലാം ഒറ്റയ്ക്കായിരുന്നെന്ന് പ്രതി ഷാറൂഖ് സെയ്ഫി മൊഴി നൽകി. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നും ഷാറൂഖ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ‌പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ച ബുക്കില്‍ എഴുതിയിരുന്നത് ആക്രമണം...

ജയിലുകളിൽ മതസംഘടനകൾക്കുള്ള വിലക്ക് നീക്കി: ദുഖഃവെള്ളിക്കും ഈസ്റ്ററിനും പ്രാർത്ഥന നടത്താം

ജയിലുകളിൽ മതസംഘടനകൾക്ക് നടപ്പാക്കിയ വിലക്ക് നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററും തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാം. ജയിൽ മേധാവി നടപ്പിലാക്കിയ വിലക്കിനെതിരെ ശക്തമായ എതിർപ്പുയർന്നതോടെയാണ് തുടർന്നാണ് മാറ്റം വരുത്തിയത്. ജയിലുകളിൽ ആധ്യാത്മിക മത പഠന...

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾക്ക് വിലക്ക്

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വിലക്കി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് സംഘടനകൾക്ക് നൽകിയിരുന്ന എല്ലാ അനുമതിയും കഴിഞ്ഞ മാസം 30ഓടെ അവസാനിച്ചതായി അദ്ദേഹം...

ഷാറൂഖ് സെയ്ഫിയെ കുടുക്കിയത് ഫോണും ഡയറിയും: തീവ്രവാദ ബന്ധം സംശയിച്ച് അന്വേഷണസംഘം

ട്രെയിന്‍ തീവയ്പ് കേസില്‍ പിടികൂടിയ ഷാറൂഖ് സെയ്ഫി ഷഹീന്‍ബാഗ് സ്വദേശിയെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. അറസ്റ്റിലായ ഷാറൂഖിൻ്റെ ചിത്രം അമ്മ തിരിച്ചറിഞ്ഞു. ഷാറൂഖിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകന്‍...

മധു കൊലക്കേസിൽ പ്രതികൾക്ക് 7 വർഷം കഠിനതടവ്

അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് മണ്ണാർക്കാട് എസ് സി എസ് ടി കോടതി. ഒന്നാം പ്രതി ഹുസൈന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും...