‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
'വളരെ കാലത്തിന് ശേഷം ഒരതിഥിയെത്തിയ മഹത്തായ ദിവസം, 50 കോടിയ്ക്ക് കൊടുമൺ പോറ്റിയുടെ മനയ്ക്കലേയ്ക്ക് സ്വാഗതം'. മമ്മൂട്ടിയും സിദ്ധാർഥ് ഭരതനും അർജുൻ അശോകനും പകർന്നാട്ടം നടത്തിയ മലയാള ചിത്രം 'ഭ്രമയുഗം' പുതിയ ചരിത്രം...
പഴനി വഴി കൊടൈക്കനാലിലേക്കുള്ള യാത്ര, അത് മഞ്ഞുമ്മൽ ബോയ്സിന് വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ആ എക്സ്പീരിയൻസ് ബിഗ് സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകരും മഞ്ഞുമ്മൽ ബോയ്സിന്റെ കൂടെ കൂടി. അവരോടൊപ്പം കൊടൈക്കനാലിലെ നിഗൂഢത നിറഞ്ഞ ഡെവിൾ'സ് കിച്ചൺ...
പഴനി വഴി കൊടൈക്കനാലിലേക്കുള്ള യാത്ര, അത് മഞ്ഞുമ്മൽ ബോയ്സിന് വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ആ എക്സ്പീരിയൻസ് ബിഗ് സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകരും മഞ്ഞുമ്മൽ ബോയ്സിന്റെ കൂടെ കൂടി. അവരോടൊപ്പം കൊടൈക്കനാലിലെ നിഗൂഢത നിറഞ്ഞ ഡെവിൾ'സ് കിച്ചൺ...
വിശപ്പിന്റെ വിളി അറിയാത്തവരായി ആരുമില്ല. വയർ ചൂളം വിളിക്കാൻ തുടങ്ങിയാൽ പിന്നെ എന്തെങ്കിലും കഴിക്കാതെ ആ വിളി നിലയ്ക്കാറുമില്ല. വിവിധങ്ങളായ വിഭവങ്ങൾക്കൊണ്ട് സുഭിക്ഷമാണ് ഈ ലോകം. പുതിയ രൂപത്തിലും പേരിലും രുചിയിലുമെല്ലാം പരീക്ഷണങ്ങളും...
'ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം...' ഈ ഭക്തിഗാനം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഭക്തിയോടെ പാടുന്ന ആ 'ഘന ഗംഭീര' ശബ്ദത്തിന്റെ ഉടമയെ ആർക്കും മറക്കാനുമാവില്ല. 'പാൽ നിലാ പുഞ്ചിരി തൂകുമാ സുന്ദരി...'ഫാത്തിമയെന്ന മണവാട്ടിയെ...
യുഎഇയിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഡ്രൈവിംഗ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ എപ്പോഴും പാലിക്കണമെന്ന് ഡ്രൈവർമാരെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ.
2023 മെയ് മാസത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം കാലാവസ്ഥയുമായി ബന്ധപ്പെട്ട് മൂന്ന്...