‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ കല്യാണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകനെ ആനന്ദ് അംബാനിയും രാധിക മെർച്ചന്റിന്റെയും...
ഫൊട്ടോഗ്രഫറും ഷാർജയിലുള്ള സൂപ്പർ മാർക്കറ്റിലെ ഡെലിവറി ബോയിയുമായ കണ്ണൂർ പാനൂർ സ്വദേശി സിറാജ് വി.പി.കീഴ്മാടത്തിന് ഇപ്പോഴും അത്ഭുതം വിട്ടു മാറിയിട്ടില്ല. ആളറിയാതെ എടുത്ത സെൽഫിയിലെ വ്യക്തി ആരെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടലിലാണ് സിറാജ്....
സംഗീതം കൊണ്ട് വിസ്മയം തീർക്കുന്ന മാന്ത്രികൻ സാധാരണക്കാർക്കിടയിലേക്ക് പൊടുന്നനെ കയറി വന്നു. കൊച്ചി മെട്രോ യാത്രക്കാർ സ്തംഭിച്ചു നിന്ന നിമിഷം. സ്റ്റേഷനിൽ നിർത്തിയ മെട്രോ ട്രെയിനിലേക്ക് ആദ്യം ബോഡിഗാർഡുകൾ കയറി വന്നു, പിന്നാലെ...
പഴനി വഴി കൊടൈക്കനാലിലേക്കുള്ള യാത്ര, അത് മഞ്ഞുമ്മൽ ബോയ്സിന് വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ആ എക്സ്പീരിയൻസ് ബിഗ് സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകരും മഞ്ഞുമ്മൽ ബോയ്സിന്റെ കൂടെ കൂടുന്നു. അവരോടൊപ്പം കൊടൈക്കനാലിലെ നിഗൂഢത നിറഞ്ഞ ഡെവിൾ'സ് കിച്ചൺ...
മഴക്കാലമായാൽ റോഡിലും വീടിലുമെല്ലാം വെള്ളം ആധിപത്യം സൃഷ്ടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. കനത്ത മഴ മൂലം വെള്ളപ്പൊക്കമുണ്ടായാൽ ചുറ്റുമുള്ളതൊന്നും പിന്നെ കാണാൻ പറ്റില്ല. മഴ തോർന്നാൽ തകർന്ന വീടുകൾ വീണ്ടും പണിത് ഉയർത്തേണ്ട ആശങ്കയിലായിരിക്കും...