‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സംഭവമാണ് കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്ക് തർക്കം. മേയർ ആര്യ രാജേന്ദ്രനെയും കെഎസ്ആർടിസി ഡ്രൈവർ യദുവിനെയും അനുകൂലിച്ചും പ്രതികൂലിച്ചും...
ഓരോ പ്രവാസിയ്ക്കും പലവിധത്തിലുള്ള പ്രശ്നങ്ങൾ ജോലി സ്ഥലങ്ങളിലും മറ്റുമായി നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളുടെ എംബസികളും ഉണ്ടാവും. ഗൾഫ്...
ഒരു രാത്രി ഭൂമിയുടെ ഒരു കോണിൽ നിറയെ ആടുകൾക്ക് നടുവിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു രൂപം. ആകാശത്തിന്റെ പ്രതിഭിംബം നിറഞ്ഞു നിൽക്കുന്ന വെള്ളം നിറച്ച പാത്രത്തിലേക്ക് ആ രൂപം തല താഴ്ത്തി വായ...
തൂലികത്തുമ്പിൽ വിരിയുന്ന വാക്കുകൾക്ക് മനുഷ്യ വികാരങ്ങളെ നിർവചിക്കാൻ കഴിയുമോ? ശ്രീകുമാരൻ തമ്പിയുടെ ഓരോ വാചകത്തിനും അതിന് കഴിയുമെന്നാണ് ഉത്തരം. അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട സംഗീത പ്രയാണത്തിൽ മലയാളത്തിനു ലഭിച്ചത് എണ്ണമറ്റവിധം അനശ്വരഗാനങ്ങൾ. പ്രണയവും,...
ഈ വർഷം മലയാളികളെ തിയ്യറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ, അതിന്റെ ഭീകരതയെ അതേപടി പകർത്തിവച്ച ചിദംബരവും കഥാപാത്രങ്ങളെ ആവാഹിച്ചുകൊണ്ട് അഭിനയിച്ച...
'കൊമ്പെടുത്തൊരു വമ്പ് കാണിച്ച്...' ജാതി രാഷ്ട്രീയത്തെ, അതിന്റെ ഭീകരതയെ അതേപടി പറഞ്ഞുവച്ച മമ്മൂട്ടി- രതീന ചിത്രമാണ് 'പുഴു'. സമാന ആശയം സംസാരിച്ച നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിലും 'പുഴു' വ്യത്യസ്തമായ രീതിയിലുള്ള ആവിഷ്കാരത്തിലൂടെ വേറിട്ട്...