‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പൂജയ്ക്കെടുക്കാത്ത പൂക്കളുടെ കൂട്ടത്തിൽ ഇനി അരളിയും. വിദേശത്തേക്ക് ജോലി കിട്ടി പോകാനിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയുടെ മരണമാണ് അരളിയുടെ വിശ്വരൂപം പുറത്ത് കൊണ്ടുവന്നത്. ഫോൺ സംസാരത്തിനിടയിൽ അരളിപ്പൂവും ഇലയും കഴിച്ചതിനെ തുടർന്നാണ് യുവതി...
ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബായിലെ പ്രധാന ആകർഷണമാണ് ദുബായ് ഫ്രെയിം. ഫ്രൈയിമിന് താഴെ നിന്നും മുകളിൽ നിന്നുമെല്ലാം മനോഹരമായ ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വലിയ തിരക്ക് എപ്പോഴുമുണ്ടാവും. പക്ഷെ, കാലത്തിന്റെ ഫ്രെയിമുകൾക്ക്...
'കയ്യെത്തും ദൂരത്ത്...' ആദ്യ ചിത്രം പരാജയമായിരുന്നു. പിന്നീട് പഠനത്തിനായി അന്യ നാട്ടിലേക്ക് വിമാനം കയറി. തിരിച്ചെത്തിയപ്പോൾ ആരും പ്രതീക്ഷിക്കാതെ സിനിമയിൽ അപ്രതീക്ഷിത തിരിച്ചു വരവ് നടത്തി ഞെട്ടിച്ച ഒരു മലയാളി നടനുണ്ട്. 'കേരള...
മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി. സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'സാഹിത്യകാരന്‍മാരുടെ സംവിധായകന്‍' എന്നാണ് ഹരികുമാർ അറിയപ്പെട്ടിരുന്നത്. പെരുമ്പടവം ശ്രീധരന്‍,...
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവച്ചു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു മൊബൈൽ ഫോണിന്റെ പുറം ഭാഗമായിരുന്നു അത്. സ്റ്റോറി കണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇറങ്ങിയവർ നേരെ പോയത്...
ആലവട്ടവും വെഞ്ചാമരവും കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി തൃശ്ശൂർ റൗണ്ടിൽ ലോകം മുഴുവൻ അണിനിരക്കുന്ന ഒരു ദിവസമുണ്ട്. 'പൂരങ്ങളുടെ പൂരം...' എന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂർ പൂരത്തിനായി ലോകത്തെവിടെയായിരുന്നാലും അന്ന് ഓരോ മലയാളിയും തൃശ്ശൂരിലെത്തും. തിക്കിലും തിരക്കിലും...