ദുബായ് ദെയ്റ അൽ റാസ് പ്രദേശത്തെ ബഹുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി ദമ്പതികളും. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. തീപിടുത്തത്തിൽ 16 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.
ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജേഷ്. ഖിസൈസിലെ ന്റ് സ്കൂൾ അധ്യാപികയാണ് ജെഷി. ടുത്ത മുറിയിലെ തീ റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയിലേയ്ക്കും പടരുകയായിരുന്നു. ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്.
തമിഴ്നാട് സ്വദേശികളായ അബ്ദുൽ ഖാദർ, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. ഇതിനിടെ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും കരുതുന്നു.മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ചവരില്‍ മൂന്ന് പാക്കിസ്ഥാന് ജീരിയക്കാരന് എന്നിവരെയും തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. അപകടം സംഭവിച്ചയുടൻ പോലീസും സിവിൽ ഡിഫന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് ദുരന്തത്തിൻ്റെ ആഘാദം കുറച്ചു.