യുഎഇ ഗോൾഡൻ വിസ എൻട്രി പെർമിറ്റ് വിവരങ്ങൾ വിശദമാക്കി ഐസിപി

Date:

Share post:

യുഎഇയിൽ ബിസിനസ് സംരഭകർക്കും നിക്ഷേപകർക്കും പ്രതിഭകൾക്കുമായി വിഭാവനം ചെയ്ത ഗോൾഡൻ വീസ നടപടികളും ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകളും വ്യക്തമാക്കി അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഗോൾഡൻ വിസ നടപടികൾക്കായി അനുവദിക്കുന്ന ആറ് മാസത്തെ എൻട്രി പെർമിറ്റ് ഫീസ് നിരക്കിലെ മാറ്റങ്ങളും അധികൃതർ പുറത്തുവിട്ടു. 1,250 ദിർഹമാണ് ഫീസ് എൻട്രി പെർമിറ്റിനായി അടയ്ക്കേണ്ടത്. എൻട്രി പെർമിറ്റിന് 1000 ദിർഹവും അപേക്ഷാ ഫീസായി 100 ദിർഹവും സ്മാർട് സർവീസ് ഫീസ് 100 ദിർഹവുമാണ് നിരക്കുകൾ. ഇലക്ട്രോണിക് സേവനത്തിന് 28 ദിർഹവും ഐസിപി ഫീസായി 22 ദിർഹവും പ്രത്യേകം അടയ്ക്കണം.

ഫീസിന് പുറമെ മറ്റ് രേഖകളും ഗോൾഡൻ വിസയ്ക്കായി അപേക്ഷയോടൊപ്പം ഹാജരാക്കണം. പാസ്‌പോർട്ട്, കളർ ഫോട്ടോ, വിസയ്ക്കുളള യോഗ്യതയുടെ തെളിവ് എന്നിവയാണ് രേഖകളിൽ പ്രധാനം. എന്നാൽ മതിയായ രേഖകളുടെ അഭാവത്തിൽ മൂന്ന് തവൻ നിരസിച്ചാൽ അപേക്ഷ അസാധുവാകും.

ഇതിനികം നിരവധി ആളുകൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിച്ചത്. നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർഥികൾ, ഡോക്ടർമാർ, ബിരുദധാരികൾ, ജീവകാരുണ്യ പ്രവർത്തകർ, പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നിരവധി ആളുകൾക്ക് ഗോൾഡൻ വിസ സ്വന്തമാക്കുന്നതിലൂടെ പത്ത് വർഷം രാജ്യത്ത് തുടരാനാകും. നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...