ക്ലൌഡ് സീഡിംഗിന് നൂതന വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുഎഇ

Date:

Share post:

ക്ലൗഡ് സീഡിംഗിനായി നൂതന വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുഎഇ കാലാവസ്ഥാ ബ്യൂറോ. അബുദാബിയിലെ കാലിഡസ് എയ്‌റോസ്‌പേസുമായി തങ്ങളുടെ വിപുലമായ വിമാനം സ്വന്തമാക്കാൻ കരാർ ഒപ്പിട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൃത്രിമ മേഘങ്ങൾ വഴി മഴയുടെ അളവ് വർദ്ധിപ്പിക്കുകയും ജല സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

Wx-80 ടർബോപ്രോപ്പ് വിമാനത്തിന് വലിയ അളവിൽ ക്ലൗഡ് സീഡിംഗ് സാമഗ്രികൾ വഹിക്കാൻ കഴിയുമെന്നും അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വിഭാഗം പറഞ്ഞു. മുമ്പ് ബീച്ച്‌ക്രാഫ്റ്റ് കിംഗ്എയർ സി90 വിമാനങ്ങളാണ് കൃത്രിമ മേഘങ്ങൾ വിതയ്ക്കാനുളള ദൗത്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്.

അതേസമയമം എൻ‌സി‌എം എത്ര വിമാനങ്ങൾ ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നോ എപ്പോൾ സർവീസ് ആരംഭിക്കുമെന്നോ പുറത്തുവിട്ടിട്ടില്ല. എന്നാൽ സീഡിംഗ് പ്രോഗ്രാമിൻ്റെ നിർ ണായക ചുവടുവയ്പ്പാണ് കരാർ എന്ന് കാലാവസ്ഥാ ബ്യൂറോ പറഞ്ഞു.ഉപ്പ് പൊലെയുളള വസ്തുക്കൾ ഉപയോഗിച്ച് ജല കണങ്ങളെ സംയോജിപ്പിച്ചാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. സങ്കീർണമയായ പ്രക്രിയയുടെ ഫലപ്രാപ്തി വിലയിരുത്തി അനുകൂല സാഹചര്യങ്ങൾ ഒരുക്കാനാണ് തീരുമാനം.

1990 കളിലാണ് യുഎഇയുടെ സീഡിംഗ് പ്രോഗ്രാം ആരംഭിച്ചത്. ന നാസയുമായും അമേരിക്കൻ നാഷണൽ സെൻ്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചുമായും സഹകരിച്ചും നിരവധി പ്രവർത്തനങ്ങൾ ഇതിനകം എൻ‌സി‌എം പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം കൃത്രിമ മഴ സൃഷ്ടിക്കാൻ ഓരോ വർഷവും നൂറുകണക്കിന് ദൗത്യങ്ങളാണ് എൻസിഎം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...