ഗതാഗത പിഴയിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് ഷാർജ

Date:

Share post:

ഏപ്രിൽ ഒന്നിന്​ ശേഷമുള്ള ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ പ്രഖ്യാപിച്ച് ഷാർജ. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ യോഗത്തിലാണ് പുതിയ​ തീരുമാനം. നിയമലംഘനം നടന്ന്​ 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവെന്ന് അധികൃതർ അറിയിച്ചു​.

വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസിനും 35 ശതമാനം പിഴ ഇളവ്​ ബാധകമാണ്. രണ്ട് മാസത്തിനും ഒരു വർഷത്തിനും ഇടയിലാണ്​ പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്​ അനുവദിക്കാനും തീരുമാനം. എന്നാൽ വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസ്​ പൂർണമായും അടക്കേണ്ടിവരുമെന്നും ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ വ്യക്തമാക്കി.

മാർച്ച് 31 വരെ ഗതാഗത പിഴയുടെ 50 ശതമാനം പിഴ ഇളവ് അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിച്ച ശേഷമാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. റമദാൻ കാലത്തെ ഇളവ് നിരവധി ആളുകൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...