യുഎഇയിലെ താമസ വീസക്കാർക്ക് ഷെൻഗെൻ വീസ ഓൺലൈനായി അപേക്ഷിക്കാമെന്ന് അധികൃതർ. പാസ്പോർട്ട് നൽകി നീണ്ട ക്യൂവിൽ കാത്തു നിൽക്കാതെ വീസ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു.
വീസ സ്റ്റിക്കർ മോഷണം അടക്കമുള്ള തെറ്റായ പ്രവണതകൾ ഡിജിറ്റൽവൽക്കരണം വരുന്നതോടെ ഇല്ലാതാകുമെന്നു സ്വീഡിഷ് കുടിയേറ്റകാര്യ മന്ത്രി മരിയ മാൽമർ സ്റ്റെനർഗാർഡ് അറിയിച്ചു.
ഇനി യുഎഇ താമസ വീസക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമായിരിക്കും. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ഇതോടെ എളുപ്പമാകും.
അപേക്ഷകർ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തു ഫീസ് അടച്ചാൽ വീസ നടപടികൾ തുടങ്ങും. ആദ്യമായി അപേക്ഷിക്കുന്നവർ മാത്രം കോൺസുലേറ്റിൽ നേരിട്ട് ഹാജരായാൽ മതി. പുതിയ വീസ ഡിജിറ്റലായാണ് ലഭിക്കുക.