റമദാനിൽ ബാഗേജ് പരിധി ഉയർത്തി എയർ ഇന്ത്യ

Date:

Share post:

റമദാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവുകൾ. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ബാഗേജ് പരിധി വർധിപ്പിച്ചത്.

ഇന്നലെ മുതൽ ഏപ്രിൽ 16 വരെ ഇക്കണോമി ക്ലാസിൽ 40 കിലോഗ്രാമും ബിസിനസ് ക്ലാസിൽ 50 കിലോ ഗ്രാമും ബാഗേജ് കൊണ്ടുപോകാമെന്നു ഗൾഫ് – മധ്യപൂർവദേശം – ആഫ്രിക്ക റീജനൽ മാനേജർ പി.പി.സിങ് അറിയിച്ചു.

നേരത്തെ ഇത് യഥാക്രമം 30, 40 കിലോയായിരുന്നു. യുഎഇയിൽ നിന്നു ദിവസവും 77 എയർ ഇന്ത്യ വിമാനങ്ങൾ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നുണ്ടെന്നും 16,000 ത്തിലേറെയാണു ആകെ സീറ്റുകളെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...