സൗദിയില്‍ സ്വകാര്യമേഖലയ്ക്കും രണ്ട് ദിവസത്തെ വാരാന്ത്യ അവധി ഏര്‍പ്പെടുത്താന്‍ ആലോചന. തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നതിന് സംബന്ധിച്ച് പഠനം നടത്തി വരികയാണെന്ന് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സൗദി വിഷന്‍ -2030 ന്‍റെ ഭാഗമായാണ് പരിഷ്കരണം. തൊഴിലാളികളുടേയും തൊഴില്‍ വിപണിയുടേയും താത്പര്യങ്ങൾക്ക് പരിഗണന നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ഭേതഗതികൾ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങൾ തേടും.
വാരാന്ത്യ അവധി ദിവസം രണ്ടാകുന്നതോടെ സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാനാകും എന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. നിലവില്‍ ജോലി സമയം ദിവസേന എട്ട് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും കവിയരുതെന്നാണ് നിയമം.