ഏപ്രിൽ മാസത്തെ ഇന്ധനവില നിശ്ചയിച്ച് യുഎഇ ഇന്ധനവില സമിതി. മാർച്ചിനെ അപേക്ഷിച്ച് നേരിയ വിലക്കുറവാണ് ഏപ്രിലിൽ അനുഭവപ്പെടുക.
ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.01 ദിർഹമാണ് വില. മാർച്ചിലെ ഇത് 3.09 ദിർഹവുമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. ലിറ്ററിന് 2.90 ദിർഹമാണ് ഏപ്രിലിൽ ഈടാക്കുക. കഴിഞ്ഞ മാസം 2.97 ദിർഹം ആയിരുന്നു നൽകേണ്ടിയിരുന്നത്.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.82 ദിർഹമാണ് പുതുക്കിയ വില. ലിറ്ററിന് 2.90 ദിർഹമാണ് മാർച്ചിൽ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം 3.14 ദിർഹമായിരുന്നു ഡിസലിന് വില, എന്നാൽ ഏപ്രിലിൽ 11 ഫിൽസ് കുറഞ്ഞ് ലിറ്ററിന് 3.03 ദിർഹമായി.