ഷാർജയിൽ പാർക്കിംഗ് നിയമങ്ങൾ കർശനമാക്കി. പണമടച്ചുള്ള പാർക്കിങ് ഉപയോഗിക്കുന്നവർ പരമാവധി പത്ത് മിനിറ്റിനുള്ളിൽ നിശ്ചിത നിരക്ക് അടയ്ക്കണമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. പണം അടയ്ക്കുന്നത് വൈകിയാൽ 150 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.
നിശ്ചിത സമയത്തിലധികം പാർക്കിങ് തുടർന്നാൽ നൂറ് ദിർഹമാണ് പിഴ.നിശ്ചയദാർഢ്യമുള്ളവർക്കായുള്ള പ്രത്യേകം ക്രമീകരിച്ച ഇടങ്ങളിലൊ,മറ്റ് അനുവദനീയമല്ലാത്ത ഇടങ്ങളിലൊ വാഹനങ്ങൾ നിർത്തിയിട്ടാൽ ആയിരം ദിർഹം വീതം പിഴ ഈടാക്കും. പൊതുസേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാനായി പരിശോധനാ നടപടികളും ശക്തമാക്കാനും തീരുമാനം.
ഫോൺ ചെയ്യുന്നതിനും മറ്റുമെന്ന പേരിൽ നിരവധി ഡ്രൈവർമാർ പണമടയ്ക്കാതെ പാർക്കിങ് ഉപയോഗിക്കുന്നതാണ് നടപികൾ ശക്തമാക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. പാർക്കിങ് മീറ്റർ, എസ്എംഎസ്, ഡിജിറ്റൽ ഷാർജ ആപ്പ് എന്നിവയിലൂടെ പാർക്കിങ് ഫീസ് അടയ്ക്കാനുളള സൌകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.