കനേഡിയന്‍ യുവ പോപ്പ് ഗായകന് ജസ്റ്റിന് ബീബര്‍ വിരമിക്കാനൊരുങ്ങുന്നു. ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിക്കഴിഞ്ഞു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് ജസ്റ്റിൻ ബീബറിൻ്റെ അവസാന ആല്‍ബം.
15ാം വയസില്‍ പാട്ടുപാടി യുവ ഹൃദയങ്ങളിലേയ്ക്ക് കുടിയേറിയ പോപ്പ് താരം 29ാം വയസിലാണ് സംഗീത ലോകത്തോട് വിടപറയാനൊരുങ്ങുന്നത്. അനാരോഗ്യവും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളുമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചന.
മുഖത്തെ നാഡിയെ ബാധിക്കുന്ന റാംസീ ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി കഴിഞ്ഞ വര്‍ഷം ജസ്റ്റിന് ബീബര്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ലോക പര്യടനവും മാറ്റിവച്ചിരുന്നു. ഭാര്യ ഹെയ്ലി ബീബര്‍ ജസ്റ്റിൻ്റെ മുന്‍ കാമുകി സെലീന ഗോമസിനെ പരിഹസിക്കുന്ന വിഡിയോ വൈറലായതോടെ സെലീന ആരാധകരില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ വധഭീഷണി വരെ നേരിട്ടിരുന്നു. കുടുംബത്തിനൊപ്പം ഒരു സാധാരണക്കാരനായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിന് ബീബര്‍ സംഗീത ലോകത്തെ സുഹൃത്തുക്കളോട് വെളിപ്പെടുത്തുകയും ചെയ്തു.