രണ്ടാം ശമ്പള പദ്ധതിയുമായി യുഎഇ നാഷണൽ ബോണ്ട്; പ്രവാസിക്കും അവസരം

Date:

Share post:

പ്രവാസികൾക്ക് രണ്ടാം ശമ്പള പദ്ധതിയുമായി യുഎഇ. യുഎഇയിലെ നിക്ഷേപ പദ്ധതിയായ നാഷണൽ ബോണ്ട്സാണ്  പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചത്. കുറഞ്ഞത് മൂന്ന് വർഷം നിക്ഷേപം നടത്തുകയും പിന്നീട് നിക്ഷേപ തുകയും  ലാഭവും പ്രതിമാസം തിരിച്ച് നൽകുകയും ചെയ്യുന്നതാണ് പദ്ധതി.

കുറഞ്ഞത് ആയിരം ദിർഹം വീതം മാസതവണായി അടയ്ക്കണം. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ നിക്ഷേപത്തിൻ്റെ കാലാവധി തെരഞ്ഞെടുക്കാനും അവസരമുണ്ട്. മൂന്ന് വർഷം നിക്ഷേപിക്കുന്ന തുക അടുത്ത മൂന്ന് വർഷം എല്ലാ മാസവും നിക്ഷേപത്തിൻ്റെ ലാഭ വിഹിതമടക്കം മടക്കി ലഭിക്കുന്ന വിധമാണ് പദ്ധതിയെന്നും നാഷണൽ ബോണ്ട്സ് അധികൃതർ വ്യക്തമാക്കി. 

പ്രതിമാസം വരുമാനം  ലഭിച്ച് തുടങ്ങേണ്ട കാലവും നിശ്ചയിക്കാൻ നിക്ഷേപകർക്ക് അവസരമുണ്ട്. പ്രവാസികൾക്കും യുഎഇ സ്വദേശികൾക്കും പദ്ധതിയുടെ ഭാഗമാകാം. റിട്ടയർമെൻ്റ് വരുമാനപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നാഷണൽ ബോണ്ട് പുതിയ പദ്ധതി പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....