ഭക്ഷണം പാഴാക്കരുത്, സുരക്ഷ പ്രധാനം; ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ

Date:

Share post:

യുഎഇയിൽ റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ പരിശോധനകൾ ശക്തമാക്കി ഉ​ദ്യോ​​ഗ​സ്ഥ​ർ. സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണവും ആരംഭിച്ചത്.

ഭ​ക്ഷണ ​ശാ​ല​ക​ൾ, ഭക്ഷണ വി​ത​ര​ണ​ കേ​ന്ദ്ര​ങ്ങ​ൾ, വി​ത​ര​ണ​ക്കാ​ർ, വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ, സൂ​പ്പ​ർ ​മാ​ർ​ക്ക​റ്റു​ക​ൾ, പ​ല​ച​ര​ക്ക് ​ക​ട​ക​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ൾ, കാ​റ്റ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും പരിശോധനകൾ നടത്തും. മ​ത്സ്യ – മാം​സ മാ​ർ​ക്ക​റ്റു​ക​ളിലും പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളിലും പരിശോധനകൾ ഉണ്ടാകും.

ഭ​ക്ഷ​ണ​വി​ത​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തുമെന്നും തൊ​ഴി​ലാ​ളി​ക​ൾക്കും മറ്റ് ജീവനക്കാർക്കും ബോ​ധ​വ​ൽ​ക്ക​രണം നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ കൈ​യു​റ ധ​രി​ക്കു​ക​യും ത​ല ​മ​റ​യ്ക്കു​ക​യും മാ​സ്ക് ഉപയോഗിക്കുകയും ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.

ഭ​ക്ഷ​ണം പാകം ചെയ്യുന്നതും സൂ​ക്ഷി​ക്കു​ന്നതും വിളമ്പുന്നതും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും അധികൃതർ സൂചിപ്പിച്ചു. ഭ​ക്ഷ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച് ഉ​ദ്യോ​​ഗ​സ്ഥ​ർ പൊ​തു​ജ​ന​ങ്ങ​ളേയും ബോ​ധ​വ​ൽ​ക്ക​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...