ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടി നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്റര്‍ ബയോയും മാറ്റി. അ’യോഗ്യനാക്കപ്പെട്ട എംപി എന്നാണ് രാഹുലിൻ്റെ പുതിയ ട്വിറ്റര്‍ ബയോ. പാര്‍ലമെൻ്റ് അംഗം എന്നായിരുന്നു മുൻപ് ബയോ.
അതേസമയം രാഹുല്‍ ഗാന്ധിയെ ലോക്സഭാ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെ 10 മണിക്കാണ് സത്യാഗ്രഹം ആരംഭിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനോട് ബന്ധപ്പെടുത്തി ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ആവിഷ്കരിക്കുന്ന പ്രതിഷേധപരിപാടികളുടെ തുടക്കമാണ് ഗാന്ധി സമാധിയായ രാജ്ഘട്ടിലെ സത്യാഗ്രഹം.