ഫ്രാൻസ് പടയുടെ നായകായി അരങ്ങേറ്റം കുറച്ച മത്സരത്തിൽ കിലിയൻ എംബാപ്പെയ്ക്ക് വിജയത്തുടക്കം. ഇരട്ട ഗോൾ നേട്ടവുമായി നായകൻ തന്നെയാണ് ടീമിനെ വിജയത്തിലെത്തിച്ചതും. യൂറോ 2024 ലേക്കുള്ള ക്വാളിഫയർ മത്സരത്തിൽ നെതർലൻഡ്സിനെ എതിരില്ലാത്ത
ഉപനായകൻ അൻ്റോണിയോ ഗ്രീസ്‌മാനും ദയോറ്റ് ഉപമെക്കാനോയുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയ മറ്റ് രണ്ടുപേർ. മറ്റ് ക്വാളിഫയർ മത്സരങ്ങളിലും തർകർപ്പൻ പ്രകടനമാണ് നടന്നത്. ബെൽജിയം, ഓസ്‌ട്രിയ, സെർബിയ, ഗ്രീസ് ടീമുകൾ വിജയം നേടി.
ഹ്യൂഗോ ലോറിസ് രാജിവെച്ച ഒഴിവിലാണ് സൂപ്പർതാരം എംബാപ്പെ നായകനായത്. ഖത്തർ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഫുട്ബോൾ ആരാധകർക്കിടയിലെ പൊൻതാരമായി എംബാപ്പെ ഉയർന്നിരുന്നു.