ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേയ്ക്കുള്ള തൊഴിൽ വീസകൾ ഒഴികെ ടൂറിസ്റ്റ് വീസ, റസിഡൻസ് വീസ, പേഴ്സണൽ വിസിറ്റ് വീസ, സ്റ്റുഡൻ്റ്സ് വീസ തുടങ്ങിയ എല്ലാത്തരം വീസകളും സ്റ്റാംപ് ചെയ്യുന്നത് ഇനി മുതൽ വീസ ഫെസിലിറ്റേഷൻ സെൻ്റർ (വിഎഫ്എസ്) വഴിയായിരിക്കുമെന്ന് കോൺസുലേറ്റിൻ്റെ അറിയിപ്പ്. ഏപ്രിൽ 4 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്പോർട്ടുകൾ സ്റ്റാംപ് ചെയ്യുന്നതിന് വേണ്ടി ഏപ്രിൽ 19ന് മുൻപ് സമർപ്പിക്കാനും കോൺസുലേറ്റ് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ട്രാവൽ ഏജൻസികൾക്ക് കൈമാറിക്കഴിഞ്ഞു. യുഎഇ അടക്കമുള്ള രാജ്യങ്ങൾ സ്വീകരിക്കന്ന സമീപനമാണ് സൌദിയും നടപ്പാക്കുന്നത്.
നേരത്തെ ഒരു ട്രാവൽ ഏജൻസിക്ക് ഒരേ സമയം 75 പാസ്പോർട്ടുകൾ വരെ സ്റ്റാംപിങ്ങിനായി സമർപ്പാൻ് അവസരം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് 45 പാസ്പോർട്ടുകളാക്കി ചുരുക്കുകയും ചെയ്തിരുന്നു.