2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ

Date:

Share post:

2050 ഓടെ ഇന്ത്യയിലെ ജലക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് യുഎൻ റിപ്പോർട്ട് പുറത്ത്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.

യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെൻ്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണെന്ന് പറയുന്നു.

ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയെക്കൂടാതെ പാകിസ്ഥാൻ, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലെ 80% ആളുകളും ജലക്ഷാമം നേരിടുന്നവരാണെന്നും 2023ലെ ലോക ജല വികസന റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ അറിയിക്കുന്നു.

ആഗോളതലത്തിൽ രണ്ട് ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ഇല്ലെന്നും 3.6 ബില്യൺ ആളുകൾക്ക് സുരക്ഷിതമായി നിയന്ത്രിത ശുചിത്വം ലഭ്യമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മനുഷ്യരാശിയുടെ ജീവരക്തമാണ് ജലമെന്നതിനാൽ അതിജീവനത്തിന് അത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെയും ഭൂമിയുടെയും ആരോഗ്യം, പ്രതിരോധം, വികസനം, സമൃദ്ധി എന്നിവയെ ഒരുപോലെ ജലം പിന്തുണയ്ക്കുന്നു. മനുഷ്യരാശി അന്ധമായി അപകടകരമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേർത്തു.

50 വർഷത്തിനിടെ ഇതാദ്യമായാണ് ജലം പ്രമേയമാക്കി യുഎൻ സമ്മേളനം ചേരുന്നത്. വെള്ളത്തിൻ്റെ അമിത ഉപഭോഗം നിയന്ത്രിക്കുന്നതിന് ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യുഎൻ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....